ad
Deshabhimani

സി ബി ചന്ദ്രബാബു സഞ്ചരിച്ച 
കാർ കത്തിനശിച്ചു ; ആർക്കും പരിക്കില്ല

car fire
വെബ് ഡെസ്ക്

Published on Dec 19, 2025, 01:00 AM | 1 min read


അരൂർ

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു സഞ്ചരിച്ച സ്വകാര്യ മാരുതി സ--്വിഫ്റ്റ് കാർ കത്തിനശിച്ചു. ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് വ്യാഴം രാത്രി പത്തരയോടെ കാർ കത്തിയത്. ആലപ്പുഴയിൽനിന്ന് അരൂരിലെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. കാറിന്റെ മുൻ ടയറിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് പിറകിൽ യാത്രചെയ്യുന്നവർ തുരുതുരെ ഹോണടിച്ചു. സംഭവം അറിയാതെ കാർ യാത്രികർ യാത്ര തുടർന്നു. ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ മെല്ലെയാണ് കാർ സഞ്ചരിച്ചിരുന്നത്. പിറകിൽ യാത്ര ചെയ-്തവർ-- വണ്ടിയിൽനിന്നിറങ്ങി സി ബി ചന്ദ്രബാബു യാത്രചെയ്‌ത കാർ തടഞ്ഞുനിർത്തി എല്ലാവരെയും പുറത്തിറക്കി.


അൽപ്പസമയത്തിനുശേഷം കാർ കത്തിനശിച്ചു. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവകാരണം വെളിവായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home