ad
Deshabhimani

നിർത്തിയിട്ട കാര്‍ കത്തിനശിച്ചു

car fire
വെബ് ഡെസ്ക്

Published on Dec 19, 2025, 12:00 AM | 1 min read


കളമശേരി

കളമശേരി എൻഎഡി റോഡിൽ എൽബിഎസ് സെന്ററിനുസമീപം നിർത്തിയിട്ട കാർ കത്തിനശിച്ചു. കാച്ചപ്പിള്ളി ഇലക്ട്രിക്കൽസ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനത്തിനുമുന്നിൽ നിർത്തിയിട്ട ക്വിഡ് കാറാണ് വ്യാഴം വൈകിട്ട് ആറോടെ പൂർണമായി കത്തിനശിച്ചത്. ഏലൂരിൽനിന്ന് അഗ്നി രക്ഷാസേനയെത്തി സമീപ കെട്ടിടങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് അഗ്നി രക്ഷാസേന പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home