വരാപ്പുഴ പാലത്തിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചു

വരാപ്പുഴ
ദേശീയപാത 66ൽ വരാപ്പുഴ പാലത്തിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചു. ശനി രാത്രി 11നാണ് അപകടം. വരാപ്പുഴയിൽനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന കാറും അമൃത ആശുപത്രിയിൽ രോഗിയെ എത്തിച്ച് കാസർകോട്ടേക്ക് തിരിച്ചുപോകുന്ന ആംബുലൻസുമാണ് കുട്ടിയിടിച്ചത്. കാർ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കാർ നിയന്ത്രണംവിട്ട് വരുന്നതുകണ്ട് ആംബുലൻസ് നിർത്തിയിട്ടെങ്കിലും ഇടിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്ന അനൂപ് അപകടം ഉണ്ടായ ഉടനെ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലാണെന്ന് സംശയമുള്ളതായി ഇതുവഴിവന്ന യാത്രക്കാർ പറഞ്ഞു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർ ഫദദിന് കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് പാലത്തിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.










0 comments