ad
Deshabhimani

തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് രണ്ടാംറീച്ചിൽ അതിവേഗം നിർമാണം

bypass road
വെബ് ഡെസ്ക്

Published on Nov 13, 2025, 02:15 AM | 1 min read


കോതമംഗലം

കോതമംഗലത്തിന്റെ സ്വപ്നപദ്ധതിയായ തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് രണ്ടാംറീച്ചിലെ (കലാ ഓഡിറ്റോറിയംമുതൽ കോഴിപ്പിള്ളിവരെ) നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഒന്നാം പിണറായി സർക്കാരിന്റെ 2019–-20 സംസ്ഥാന ബജറ്റിലാണ് രണ്ട് റീച്ചുകളിലെ നിർമാണത്തിനായി 14.5 കോടി രൂപ അനുവദിച്ചത്.


തങ്കളംമുതൽ കലാ ഓഡിറ്റോറിയംവരെയുള്ള ആദ്യ റീച്ചിലെ നിർമാണം ഇതിനോടകം പൂർത്തിയായി. രണ്ടാം റീച്ചായ കലാ ഓഡിറ്റോറിയംമുതൽ കോഴിപ്പിള്ളിവരെയാണ്‌ നിർമാണം പുരോഗമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകും. ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home