Deshabhimani

ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി

കളമശേരിക്കടുത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ 24 പേര്‍ക്ക് പരിക്ക്

bus accident

കുമ്പളം ടോൾ പ്ലാസയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 05, 2026, 02:52 AM | 1 min read

കൊച്ചി


കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 24 പേര്‍ക്ക് പരിക്കേറ്റു. 17 സ്ത്രീകളെയും ഏഴ് പുരുഷന്മാരെയും കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളി‍ രാവിലെ 7.45 ഓടെയായിരുന്നു സംഭവം. എരമല്ലൂർ–-കലൂർ റൂട്ടിൽ സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.


എരമല്ലൂരിൽനിന്ന് കലൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം.അരൂർ സ്വദേശികളായ കണ്ടങ്കൽ വീട്ടിൽ മുരുകേശൻ (59), കാട്ടുകണ്ടത്തിൽ വീട്ടിൽ ദേവദാസ് (61), പുള്ളിയത്തറ വീട്ടിൽ പത്രോസ് (65), തറയിൽ വീട്ടിൽ ടി എൻ സലീപൻ (65), പുരുത്തുക്കാട് വീട്ടിൽ ബിന്ദു (45), വട്ടക്കുളം അഴുവലിപ്പറമ്പ് വീട്ടിൽ ശ്യാമ (46), ആലീസ് (51), കടവിപ്പറമ്പിൽ വീട്ടിൽ പ്രസന്ന ഷൺമുഖൻ (58), കട്ടപ്പുരയ്ക്കൽ വീട്ടിൽ പ്രജിഷ (43), കോയിപ്പറമ്പിൽ വീട്ടിൽ രത്നകുമാരി (62), കാരത്തറ വീട്ടിൽ സതി (61), തട്ടമ്പിള്ളി വീട്ടിൽ പത്മാവതി (64), ചക്കനാട്ട് വീട്ടിൽ റീന ജയിംസ് (45), എരമല്ലൂർ സ്വദേശികളായ വെട്ടുവേൽചിറ വീട്ടിൽ രജിത (46), തായിപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (53), പുതുവൽനികർത്ത് വീട്ടിൽ ശ്രീജ കുഞ്ഞുമോൻ (47), ആലപ്പുഴ സ്വദേശികളായ പുത്തൻപറമ്പിൽ വീട്ടിൽ സാബു (60), കുന്നേൽവീട്ടിൽ നിഷ (43), കൊല്ലം അതിനാട് നോർത്ത് വെളുത്തിടത്ത് തറയിൽ വീട്ടിൽ ബാബു (55), അസം സ്വദേശിനി മാപ്ഗോഗോ (34), ചേർത്തല മഞ്ചാടിക്കുന്നേൽ വീട്ടിൽ രാധാമണി (57), ചന്തിരൂർ തഴുപ്പിൽ വീട്ടിൽ എസ് സുമി (43), ഫോർട്ട്‌ കൊച്ചി പേരേക്കൽ വീട്ടിൽ പി ആർ റുഫൈദ (24), അരൂക്കുറ്റി ആലങ്ങാട്ട് വീട്ടിൽ രമ്യ രവീന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.


ബസിനുള്ളിൽ തെറിച്ചുവീണ യാത്രക്കാർക്ക് തലയിലും മുഖത്തും തോളിലും കൈകാലുകളിലും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് മറ്റൊരു ബസിലും ആംബുലൻസുകളിലും മറ്റു വാഹനങ്ങളിലുമായാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home