മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണി

മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിലെ ആർടിഒ ഓഫീസ് പരിസരത്ത് ജില്ലാ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസും ചേർന്ന് പരിശോധന നടത്തുന്നു
മൂവാറ്റുപുഴ
മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത് പരിഭ്രാന്തി പരത്തി.
മൂവാറ്റുപുഴ ആർടിഒ ഓഫീസിൽ ബുധൻ പുലർച്ചെ 4.52ന് ആണ് ഇ മെയിൽ വന്നത്. പകൽ 1.10ന് ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. സന്ദേശം രാവിലെ കണ്ടയുടൻ അധികൃതർ പൊലീസിന് കൈമാറി. മൂവാറ്റുപുഴ പൊലീസും ജില്ലാ ബോംബ് സ്ക്വാഡും ജില്ലാ ഡോഗ് സ്ക്വാഡും മിനി സിവിൽ സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മൂവാറ്റുപുഴ ആർഡി ഓഫീസ്, താലൂക്ക് ഓഫീസ് ഉൾപ്പെടെ മൂവാറ്റുപുഴ താലൂക്കിലെ പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നയിടമാണ് മിനി സിവിൽ സ്റ്റേഷൻ. ബോംബ് ഭീഷണിസന്ദേശം അയച്ച ഇ മെയിൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാത്രി വൈകിയും മിനി സിവിൽ സ്റ്റേഷൻ നിരീക്ഷണത്തിലാണ്.










0 comments