ad
Deshabhimani

മുളവുകാട്ടിൽ 
3 ബോട്ട്‌ ജെട്ടികൾ 
നാളെ തുറക്കും

boat jetty
വെബ് ഡെസ്ക്

Published on Aug 01, 2025, 02:40 AM | 1 min read


കൊച്ചി

മുളവുകാട് പഞ്ചായത്തിൽ ആധുനികരീതിയിൽ നിർമിച്ച മൂന്ന്‌ ബോട്ട്‌ ജെട്ടികൾ ശനി പകൽ മൂന്നിന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. സിസിലി ബോട്ട്‌ ജെട്ടി, പോഞ്ഞിക്കര വടക്ക് ബോട്ട്‌ ജെട്ടി, ആശുപത്രി ബോട്ട്‌ ജെട്ടി എന്നിവയാണ് 1.23 കോടി രൂപ ചെലവിൽ നൂതനമായി നിർമിച്ചത്. ആശുപത്രി ജെട്ടിക്കുസമീപം സുബ്രഹ്മണ്യക്ഷേത്രം ഹാളിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home