ad
Deshabhimani

മുളവുകാട് പഞ്ചായത്തിൽ നവീകരിച്ച 
മൂന്ന് ബോട്ടുജെട്ടികൾ തുറന്നു

boat jetty
വെബ് ഡെസ്ക്

Published on Aug 03, 2025, 03:46 AM | 1 min read


കൊച്ചി

മുളവുകാട് പഞ്ചായത്തിൽ നവീകരിച്ച മൂന്ന് ബോട്ടുജെട്ടികൾ മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്​ഘാടനംചെയ്​തു. കേരളത്തിന്റെ തീരദേശത്തെ പൂർണമായി സംരക്ഷിക്കാനുള്ള വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


മുളവുകാട് ആശുപത്രി ബോട്ടുജെട്ടിക്കുസമീപം സുബ്രഹ്മണ്യക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബി അബ്ബാസ് റിപ്പോർട്ട് അവതരിപ്പിച്ചു. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്​ വി എസ് അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ എൽസി ജോർജ്, ലക്സി ഫ്രാൻസിസ്, ബെല്ലു മെൻഡെസ്, ലൈസ സേവ്യർ, കെ കെ ജയരാജ്, ഇ ഇ സിന്ധു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home