ad
Deshabhimani

ബാലസംഘം സ്ഥാപിതദിനം ആചരിച്ചു

balasangham
വെബ് ഡെസ്ക്

Published on Dec 29, 2025, 01:45 AM | 1 min read


കൊച്ചി

ബാലസംഘം സ്ഥാപിതദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ എല്ലാ യൂണിറ്റിലും ഞായറാഴ്‌ച രാവിലെ പതാക ഉയർത്തി. വില്ലേജ്‌ തലത്തിൽ "സന്തുഷ്ട ബാല്യം അഭിമാന കേരളം' എന്ന മുദ്രാവാക്യം ഉയർത്തി കാർണിവലുകളും സംഘടിപ്പിച്ചു. ജില്ലാ ഉദ്‌ഘാടനം തൃക്കാക്കര ഈസ്റ്റ് വില്ലേജ് കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ കെ പ്രദീപ് നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സൗപർണിക സനോജ് അധ്യക്ഷയായി. ടി എ സുഗതൻ, ആദിത്യൻ പി രവി, കെ ജി ജയചന്ദ്രൻ, കെ കെ വിനോദ് എന്നിവർ സംസാരിച്ചു.


ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ് കോലഞ്ചേരിയിലും ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു ആലുവയിലും ജില്ലാ അക്കാദമിക് കൺവീനർ കെ ഇ നൗഷാദ് പെരുന്പാവ‍ൂർ ഏരിയയിലെ കീഴില്ലം വില്ലേജ് കമ്മിറ്റിയിലും ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home