ബാലസംഘം യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം

ബാലസംഘം യൂണിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ നിർവഹിക്കുന്നു
കൊച്ചി
ജില്ലയിലെ ബാലസംഘം യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം എറണാകുളം ഏരിയയിലെ കടവന്ത്ര വില്ലേജ് കമ്മിറ്റിക്ക് കീഴിലുള്ള കരിത്തല യൂണിറ്റ് രൂപീകരിച്ചുകൊണ്ടാണ് ആരംഭിച്ചത്. ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിസ്‌മയ് വാസ് അധ്യക്ഷനായി. ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ഏരിയ കൺവീനർ എസ് അനിൽകുമാർ, ഏരിയ കോ–ഓർഡിനേറ്റർ പി കെ സാബു എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് നോഹിത്, കമ്മിറ്റി അംഗം സ്വാതി സോമൻ, സിപിഐ എം കടവന്ത്ര ലോക്കൽ സെക്രട്ടറി പ്രതീഷ്, ബ്രാഞ്ച് സെക്രട്ടറി സജിനി സജീവൻ, മേഖലാ കൺവീനർ മഹേഷ്, യൂണിറ്റ് കൺവീനർ വിസ്മയ വിനയൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി അർജുൻ സാജു (യൂണിറ്റ് പ്രസിഡന്റ്), ദേവിക അജയ്ഘോഷ് (സെക്രട്ടറി), ഫ്രെഡി (വൈസ് പ്രസിഡന്റ്), ശ്രാവണി (ജോയിന്റ് സെക്രട്ടറി), വിസ്‌മയ വിനയരാജൻ (കൺവീനർ), ആർ രാജീവ് (ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് ബാലോത്സവവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
ജില്ലയിലെ 158 വില്ലേജുകളിലായി 1883 യൂണിറ്റ് സമ്മേളനങ്ങളും ബാലോത്സവങ്ങളും ജൂൺ 30നകം പൂർത്തിയാക്കും. വിവിധ കലാപരിപാടികൾ, കളികൾ, ശാസ്ത്ര-ചരിത്ര ക്വിസ് മത്സരങ്ങൾ എന്നിവ ബാലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി എസ്‌എസ്‌എൽസി, പ്ലസ്‌ടു വിജയികളെ അനുമോദിക്കും.











0 comments