ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് തുടക്കം

യോനക്സ് സണ്‍റൈസ് യംസ് ഓള്‍ കേരള ജൂനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കേരള ബാഡ്മിന്റണ്‍–ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് ചിത്രേശ് നായര്‍ ഉദ്ഘാടനംചെയ്യുന്നു
കൊച്ചി
യോനക്സ് സണ്‍റൈസ് യംസ് ഓള്‍ കേരള ജൂനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ തുടക്കം. കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് ചിത്രേശ് നായര്‍ ഉദ്ഘാടനംചെയ്തു.
ജില്ലാ ബാഡ്മിന്റണ്‍–ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബി രാജേഷ് അധ്യക്ഷനായി. റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ ഹോണററി സെക്രട്ടറി എസ് എ എസ് നവാസ്, കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് താരീഖ്, ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ സെക്രട്ടറി ബി ബാബു, സീനിയര്‍ വൈസ് പ്രസിഡന്റ് കെ കെ നദീര്‍, വൈസ് പ്രസിഡന്റ് മനോഹര്‍ പ്രഭു, ഹാരി റാഫേല്‍, ഷൈജന്‍ സ്റ്റീഫന്‍, ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. അണ്ടര്‍ 15, 17 ടൂര്‍ണമെന്റ് ഞായറാഴ്ച സമാപിക്കും.










0 comments