ad
Deshabhimani

പടക്കം പൊട്ടിച്ചതില്‍ തര്‍ക്കം

വീടുകയറി ആക്രമണം:
ഓട്ടോറിക്ഷ തകർത്തു

Auto

അഭിഷേകിന്റെ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത നിലയിൽ

വെബ് ഡെസ്ക്

Published on Apr 17, 2026, 01:19 AM | 1 min read

പറവൂർ

കൈതാരത്ത് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം, ഓട്ടോറിക്ഷ തല്ലിത്തകർത്തു. നെല്ലിപ്പിള്ളി പടിഞ്ഞാറ് അഭിഷേകിന്റെ ഓട്ടോറിക്ഷയാണ് ആക്രമികള്‍ നശിപ്പിച്ചത്. ബുധൻ രാത്രി 7.30ന് കൈതാരം ഭാഗത്ത് ഏതാനും യുവാക്കൾ റോഡിൽനിന്ന് പടക്കം പൊട്ടിച്ചിരുന്നു. ഈ സമയം ബൈക്കിൽ എഴിക്കര ഭാഗത്തേക്ക് പോയവര്‍, പടക്കം പൊട്ടി ദേഹത്ത് വീണാൽ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ തർക്കം തുടങ്ങി.


ഉന്തും തള്ളുമായതോടെ സമീപത്ത് കട നടത്തുന്ന നെല്ലിപ്പിള്ളി പടിഞ്ഞാറ് സി ജി സുരേഷും മകൻ അഭിഷേകും പ്രശ്നത്തിൽ ഇടപെട്ടു. ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഈ ഇടപെടലിൽ പ്രകോപിതരായ ഏഴിക്കരയിൽനിന്നുള്ള യുവാക്കൾ രാത്രി 11ഓടെ സുരേഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.


വീട്ടുകാർ ഭയന്ന് പുറത്തിറങ്ങാതിരുന്നതോടെ മുറ്റത്ത് കിടന്ന ഓട്ടോറിക്ഷ ഇവർ അടിച്ചുതകർത്തു. സംഭവത്തിൽ പറവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. അക്രമിസംഘത്തിൽ എത്രപേർ ഉണ്ടെന്ന് വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home