Deshabhimani

ജ്യൂസ് കടയിൽ കത്തിവീശി 
അതിക്രമം; പ്രതികൾ പിടിയിൽ

Attacking
വെബ് ഡെസ്ക്

Published on Jun 03, 2026, 01:06 AM | 1 min read

കൊച്ചി

എറണാകുളം വളഞ്ഞമ്പലത്തെ ജ്യൂസ് കടയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലപ്പുഴ സ്വദേശികളായ സക്കറിയ ബസാർ ഉമപറമ്പിൽ സച്ചിൻ സുരേഷ് (28), ആറാട്ടുവഴി ആലുപറമ്പിൽ ബിച്ചു തോമസ് എന്നിവരാണ്‌ അറസ്റ്റിലായത്‌. വളഞ്ഞമ്പലത്തെ ജ്യൂസ് മാഫിയ എന്ന കടയിൽ ഞായർ വൈകിട്ട് ആറോടെയാണ് സംഭവം. വാക്കുതർക്കത്തെത്തുടർന്ന്‌ ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന്‌ കടയിലെ 15,000 രൂപയുടെ സാധനങ്ങളും അടിച്ചുതകർത്തു. സച്ചിൻ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home