ad
Deshabhimani

ആശയങ്ങൾക്ക്‌ 
സ്വാഗതം

Artificial intelligence

കീ വാല്യൂ സോഫ്റ്റ്‌വെയർ സിസ്റ്റം ചീഫ് ടെക്നോളജി ഓഫീസർ പ്രശാന്ത് നായർ, ജെനസിസ് ലാബ്സ് സ്ഥാപകൻ അർഷാദ് അലി, സഹസ്ഥാപകൻ ഉല്ലാസ് മാത്യു, കീവാല്യൂ സോഫ്റ്റ്‌വെയർ സിസ്റ്റം സിഇഒ ഷർബെൽ ചെറിയാൻ, സഹസ്ഥാപകൻ ദീപക് മേനോൻ എന്നിവർ എഐ ഫാക്ടറിക്ക് മുന്നിൽ

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Apr 01, 2026, 12:37 AM | 2 min read

കൊച്ചി

‘കേരളത്തിൽ ഒന്നും നടക്കില്ലെന്ന പറച്ചിൽ ഇന്ന്‌ പഴങ്കഥ. ആശയങ്ങളുമായി ആർക്കും കടന്നു വരാം. സഹായിക്കാൻ ഇവിടെ ആളുണ്ട്‌’ – കൊച്ചിയിൽ സംസ്ഥാനത്തെ ആദ്യ എൻവിഡിയ എഐ ഫാക്ടറി ഒരുക്കിയ ‘ജെനസിസ്‌ ലാബ്സ്'സിഇഒ അർഷാദ് അലി പറയുന്നു. ഉയർന്ന പ്രവർത്തനശേഷിയുള്ള കന്പ്യൂട്ടറുകൾ ഉപഭോക്താവിന്‌ ആവശ്യാനുസരണം നിർമിച്ചു നൽകുന്ന സ്‌റ്റാർട്ടപ്പാണ്‌ ‘ജെനസിസ്‌ ലാബ്‌സ്‌’.

കേരള സ്‌റ്റാർട്ടപ്പ്‌ മിഷൻ നൽകിയ സഹായങ്ങളാണ്‌ കുതിപ്പിന്‌ ഇന്ധനമായതെന്ന്‌ ഇടുക്കി സ്വദേശി അർഷാദ് അലി. സ്‌റ്റാർട്ടപ്പ്‌ മിഷൻ സംഘടിപ്പിച്ച ‘ഹഡിൽ ഗ്ലോബൽ’ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും പരിചയപ്പെടാനുള്ള വേദിയായി.


കെഎസ്‌യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ‘ജെനസിസ്‌ ലാബ്സ്' എൻവിഡിയ സ്റ്റുഡിയോ സർട്ടിഫൈഡ് അംഗവും ഇന്റൽ ഗോൾഡ് മെമ്പറുമാണ് ഇന്ന്‌. കേരളത്തിലെ പ്രമുഖ പ്രൊഡക്ട്‌ സ്റ്റുഡിയോയായ ‘കീവാല്യൂ സോഫ്റ്റ്‌വെയർ സിസ്റ്റംസി'നായാണ് എൻവിഡിയ എഐ ഫാക്ടറി ഒരുക്കിയത്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ആഗോളതലത്തില്‍ നേടുന്ന പ്രാധാന്യമാണ് ഈ നേട്ടമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

​അത്യാധുനിക സംവിധാനങ്ങളുള്ള ഇ‍ൗ എഐ ഫാക്ടറി ഭാവിവികസനം മുന്നില്‍ക്കണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. സൂപ്പർ കമ്പ്യൂട്ടിങിലേയ്‌ക്കുള്ള കേരളത്തിന്റെ ചുവടുവയ്‌പ്പായി വിദഗ്‌ധർ ഇതിനെ വിശേഷിപ്പിക്കുന്നു.


നാഷണൽ സൂപ്പർ കന്പ്യൂട്ടിങ്‌ മിഷന്റെ ഭാഗമായി ഡൽഹി സി–ഡാക്കിൽ ഇൻസ്‌റ്റാൾ ചെയ്‌ത ‘പരം രുദ്ര’ സൂപ്പർ കന്പ്യൂട്ടറിനേക്കാൾ വേഗമേറിയതാണ്‌ എഐ ഫാക്ടറിയെന്നും അർഷാദ്‌ അലി.

കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കിയ മികച്ച പിന്തുണയും അന്തരീക്ഷവുമാണ് ഇത്തരം വമ്പൻ പദ്ധതികൾ യാഥാർഥ്യമാക്കാൻ തദ്ദേശീയ കമ്പനികളെ പ്രാപ്തരാക്കുന്നതെന്നും അർഷാദ്‌ അലി പറയുന്നു.

സ്‌റ്റാർട്ടപ്പുകൾക്ക്‌ എന്നും തുണ

​സ്‌റ്റാർട്ടപ്പുകളുടെ കുതിപ്പിന്‌ എന്നും ഇന്ധനം പകരുന്നത്‌ കേരള സ്റ്റാർട്ടപ്പ്‌ മിഷൻ ആണ്‌. കേരള സ്‌റ്റാർട്ടപ് മിഷനുകീഴിൽ കളമശേരി കിൻഫ്ര ഹൈടെക്‌ പാർക്കിലെ 13.2 ഏക്കറിൽ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ്‌ ഡിജിറ്റൽ ഹബ്ബും ഗ്രഫീൻ ഇന്നൊവേഷൻ കേന്ദ്രവും വരുന്നത്‌. നിര്‍മാണം പൂർത്തിയായ ഡിജിറ്റൽ ഹബ്ബിൽ ആറ്‌ സ്‌റ്റാർട്ടപ്പുകൾ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ ഹബ്ബിൽ നൂറ്‌ സ്‌റ്റാർട്ടപ്പുകളെവരെ ഉൾപ്പെടുത്താനാകും. സ്‌റ്റാർട്ടപ് സംബന്ധമായ പരിപാടികൾ ഉൾപ്പടെ സംഘടിപ്പിക്കുന്നതിന്‌ 500പേരെ ഉള്‍ക്കൊള്ളാവുന്ന തിയറ്ററും ആരംഭിച്ചു.


ഭാവിയുടെ പദാർഥമായ ഗ്രഫീന്റെ വ്യവസായ വിപണന സാധ്യതകൾ വികസിപ്പിക്കുന്നതിനുള്ള ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ 20,000 ചതുരശ്ര അടിയിലാണ്‌ സ്ഥാപിക്കുന്നത്‌. രാജ്യത്തെ ആദ്യ ഗ്രഫീൻ ഇന്നൊവേഷൻകേന്ദ്രമായ ഇവിടെ ഗവേഷണലബോറട്ടറിയും ഗ്രഫീൻ അധിഷ്‌ഠിതവും പൊതുവായി മെറ്റീരിയൽ സയൻസ്‌ അധിഷ്‌ഠിതവുമായ സ്‌റ്റാർട്ടപ്പുകളാകും ആരംഭിക്കുക.

സാംസ്‌കാരിക മേഖലയിലെ സ്‌റ്റാർട്ടപ്പുകളുടെ ഉന്നമനം ലക്ഷ്യമിട്ട്‌ ബജറ്റിൽ പ്രഖ്യാപിച്ച ‘കൾച്ചർ ആൻഡ്‌ ക്രിയേറ്റിവിറ്റി ഇൻകുബേറ്റർ’ വരുന്നതും ടെക്നോളജി ഇന്നൊവേഷൻ സോണിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home