പോരും അടിയും ഇനിയും സഹിക്കണോ ആരക്കുഴ

ആരക്കുഴ മൂഴിയിൽ വർഷങ്ങൾക്കുമുമ്പ് നിർമിച്ച ശുചിമുറി തുറന്നുകൊടുക്കാതെ കാടുപിടിച്ചനിലയിൽ
പി ജി ബിജു
Published on Nov 07, 2025, 02:13 AM | 1 min read
മൂവാറ്റുപുഴ
ചതിക്കുഴിയിൽ വീണ അവസ്ഥയാണ് ആരക്കുഴ പഞ്ചായത്തിന്. വാഗ്‌ദാനങ്ങൾ പാലിക്കാതെ യുഡിഎഫ് ഇത്തവണയും ഭരണസമിതി പറഞ്ഞുപറ്റിച്ചു. കോൺഗ്രസ് അംഗങ്ങളുടെ അടിയാണ് അഞ്ചുവർഷവും അരങ്ങേറിയത്. തമ്മിലടിമൂലം മൂന്ന് പ്രസിഡന്റുമാരും രണ്ട് വൈസ് പ്രസിഡന്റുമാരും ഉണ്ടായി.
15 വർഷമായി ഭരണം നടത്തുന്ന യുഡിഎഫിന്റെ അഴിമതി, കെടുകാര്യസ്ഥതയും നാടിനെ പിന്നോട്ടടിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ ഫണ്ട് വേണ്ടത്ര ഉപയോഗിച്ചില്ല
ആരോഗ്യ, വിദ്യാഭ്യാസ, കൃഷിമേഖലയിൽ സർക്കാർ പദ്ധതികൾ മാത്രം
മഞ്ഞുമാക്കിത്തടം കുടിവെള്ളപദ്ധതി പൂർത്തീകരിച്ചില്ല
ആരക്കുഴ ഗവ. ഐടിഐയിൽ കൂടുതൽ ട്രേഡ് അനുവദിപ്പിക്കാൻ തയ്യാറായില്ല
പണ്ടപ്പിള്ളി സ്വാശ്രയ കാർഷികവിപണിയിയെ തഴഞ്ഞു
തീർഥയാത്ര പാതയായ മൂവാറ്റുപുഴ–പണ്ടപ്പിള്ളി റോഡിൽ പൊതുശൗചാലയങ്ങളില്ല
ആരക്കുഴ മൂഴിയിൽ വർഷങ്ങൾക്കുമുമ്പ് നിർമിച്ച ശൗചാലയം തുറന്നുകൊടുത്തില്ല
കുടുംബശ്രീക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും പുതിയ പദ്ധതികളില്ല
ഗ്രാമീണ ടൂറിസം പദ്ധതിയില്ല
പഞ്ചായത്തിൽ പൊതുകളിസ്ഥലം നിർമിച്ചില്ല
ഗ്രാമീണറോഡുകൾ തകർന്നു
ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വീട് നിർമിച്ചില്ല
പാടശേഖരങ്ങളിൽ നെൽക്കൃഷി കുറഞ്ഞു
പണ്ടപ്പിള്ളിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർത്തലാക്കിയ കിടത്തിച്ചികിത്സ പുനരാരംഭിച്ചില്ല
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരിൽനിന്ന് കെട്ടിടനികുതി ഉൾപ്പെടെ ഈടാക്കിയില്ല
നികുതിപിരിവ് കുറഞ്ഞു
ജനവാസമേഖലയിൽ പ്ലൈവുഡ് കമ്പനിക്ക് ലൈസൻസ് നൽകിയതിനെതിരെയുള്ള പരാതി പരിഹരിച്ചില്ല
എംസിഎഫ് മിനി എംസിഎഫ് പ്രവർത്തനം കാര്യക്ഷമമല്ല
മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നടപടിയില്ല
എംവിഐപി കനാലിനുസമീപം മാലിന്യം സംഭരിക്കുന്നതുമൂലം കനാലിലേക്ക് മാലിന്യമൊഴുകുന്നു










0 comments