ad
Deshabhimani

എ പി കുര്യൻ അനുസ്‌മരണത്തിന്‌ തുടക്കമായി

AP Kurian Anusmaranam

സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എ പി കുര്യൻ അനുസ്മരണ മാസാചരണം കേന്ദ്രകമ്മിറ്റി അംഗം
പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 02, 2026, 12:46 AM | 1 min read


അങ്കമാലി

നിയമസഭാ മുൻ സ്‌പീക്കറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എ പി കുര്യന്റെ ചരമവാർഷിക മാസാചരണത്തിന്‌ അങ്കമാലിയിൽ തുടക്കമായി. അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്‌മരണ പരിപാടികൾ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.

പിഎംശ്രീ പദ്ധതി അംഗീകരിക്കാതിരുന്ന ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന കേരളം, കോൺഗ്രസ് അധികാരത്തിൽ വന്നതോടെ അങ്ങനെ അല്ലാതായെന്ന്‌ പി രാജീവ്‌ പറഞ്ഞു. ഇത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയധാരണയ്‌ക്കുള്ള ഒന്നാംതരം തെളിവാണ്‌.


ശരിയായ രാഷ്ട്രീയനിലപാട്‌ സ്വീകരിച്ച്‌ എല്ലാവിഭാഗം ജനങ്ങളുടെയും അംഗീകാരം നേടാനാകുമെന്ന് തെളിയിച്ച നേതാവാണ് എ പി കുര്യനെന്ന് പി രാജീവ് അനുസ്‌മരിച്ചു. ഈറ്റ, പനമ്പ് തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിലും എ പി കുര്യൻ മുന്നിൽനിന്ന്‌ പ്രവർത്തിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ തുളസി അധ്യക്ഷയായി.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, സി കെ സലിംകുമാർ, ഏരിയ സെക്രട്ടറി കെ പി റെജീഷ്, ജിമോൻ കുര്യൻ, ജിഷാ ശ്യാം, പി എൻ ചെല്ലപ്പൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.


ഞായറാഴ്‌ച 25 ഓർമമരങ്ങൾ നടും. രാവിലെ ഒമ്പതിന് തുറവൂർ സെന്റ്‌ അഗസ്റ്റിൻസ്‌ യുപി സ്കൂളിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യും. അനുസ്‌മരണ മാസാചരണത്തിന്റെ സമാപനം 30ന് വൈകിട്ട് അഞ്ചിന് മഞ്ഞപ്ര പുത്തൻപള്ളി പാരിഷ് ഹാളിൽ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home