അങ്കണവാടി മന്ദിരങ്ങൾ തുറന്നു

പാഴൂർ ഗവ.എൽപി സ്കൂളിൽ നിർമ്മിച്ച 62–ാം നമ്പർ സ്മാർട്ട് അങ്കണവാടി
പിറവം
തിരുമാറാടി പഞ്ചായത്ത് പത്താംവാർഡ് കാക്കൂർ അങ്കണവാടി മന്ദിരം നാടിന് സമർപ്പിച്ചു.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.48 ലക്ഷം രൂപയ്‌ക്ക് സ്ഥലം വാങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ എട്ടു ലക്ഷം രൂപയും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഏഴു ലക്ഷം രൂപയും സർക്കാർ ഫണ്ട് രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് അധ്യക്ഷയായി. എം എം ജോർജ്, അനിത ബേബി, സാജു ജോൺ, രമ മുരളീധര കൈമൾ, സി ടി ശശി, കെ കെ രാജ്കുമാർ, ഒ എൻ വിജയൻ എന്നിവർ സംസാരിച്ചു.
പാഴൂർ ഗവ. എൽപി സ്കൂൾ 62–ാംനമ്പർ സ്മാർട്ട് അങ്കണവാടി തുറന്നു. നഗരസഭ 37 ലക്ഷം രൂപ ചെലവിൽ ക്ലാസ് മുറി, ഹാൾ, അടുക്കള, ശുചിമുറി, ചുറ്റുമതിൽ, പെയിന്റിങ്, പഠനോപകരണങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കി. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. നഗരസഭ ഉപാധ്യക്ഷൻ കെ പി സലിം മുഖ്യപ്രഭാഷണം നടത്തി. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, രമ വിജയൻ, പി ഗിരീഷ് കുമാർ, ഡോ.അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ് തുടങ്ങിയവർ സംസാരിച്ചു.









0 comments