ആമ്പല്ലൂരിൽ അങ്കണവാടി ഉദ്ഘാടനം ഇന്ന്

-ആമ്പല്ലൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ നിർമിച്ച അങ്കണവാടി
പിറവം
ആമ്പല്ലൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ തൃക്കോവിൽ ക്ഷേത്രത്തിനുസമീപം നിർമിച്ച 55–ാംനമ്പർ അങ്കണവാടി വ്യാഴാഴ്ച കുട്ടികൾക്കായി തുറന്നുനൽകും.
പൊതുപ്രവർത്തകരായ ആമ്പല്ലൂർ വൈഗയിൽ വേണു എസ് നമ്പീശൻ–എ ഡി യമുന ദമ്പതികളാണ് സ്ഥലം സംഭാവന നൽകിയത്. കഴിഞ്ഞ മേയിലാണ് പണി തുടങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് എട്ടുലക്ഷം ഉൾപ്പെടെ 18 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ചുറ്റുമതിൽ ടൈലിടൽ, ശുചിമുറി, ക്ലാസ്, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടെ 650 ചതുരശ്ര അടിയിലാണ് നിർമാണം.
പകൽ 2.30ന് നടക്കുന്ന സമ്മേളനത്തിൽ വനിതാകമീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷനാകും. ഒന്നാംവാർഡിലെ രണ്ട് അങ്കണവാടികൾക്കും ഇതോടെ സ്വന്തം കെട്ടിടമായെന്ന് അംഗം ബീന മുകുന്ദൻ പറഞ്ഞു.









0 comments