അങ്കണവാടി കലോത്സവം നടത്തി

രായമംഗലം പഞ്ചായത്ത് അങ്കണവാടി കലോത്സവം പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
രായമംഗലം പഞ്ചായത്ത് അങ്കണവാടി കലോത്സവം ‘കിലുക്കാംപെട്ടി 2025’ നടത്തി. പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ദീപ ജോയി അധ്യക്ഷയായി. സ്മിത അനിൽകുമാർ, മിനി നാരായണൻകുട്ടി, കെ ജെ സിൽവി, ഫെബിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
അങ്കണവാടി കുട്ടികളും പ്രവർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.









0 comments