ചിരിച്ചുല്ലസിച്ച് ചിണുങ്ങിക്കരഞ്ഞ്

കൊച്ചി
കളിചിരികളും വീട് വിട്ടുമാറിയതിന്റെ വിതുമ്പലുകളുമായി അങ്കണവാടികളിലും പ്രവേശനോത്സവം. ജില്ലയിൽ 2858 അങ്കണവാടികളിലായി 11,130 കുട്ടികളാണ് ആദ്യദിനത്തിൽ പ്രവേശനം നേടിയത്. ആലങ്ങാട് ഐസിഡിഎസ് പ്രോജക്ടിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളെത്തിയത്–- 753 പേര്‍. പ്രവേശനോത്സവത്തിനായി അങ്കണവാടിയും പരിസരവും ബലൂണുകളും തോരണങ്ങളുംകൊണ്ട് അധ്യാപകരും നാട്ടുകാരും അലങ്കരിച്ചിരുന്നു.
ആദ്യദിനം പൂച്ചെണ്ടും തൊപ്പിയും മിഠായികളും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ക്ലാസുകളിലെത്തിയ ഇവര്‍ക്ക് ക്രയോണ്‍സും കളര്‍ പെന്‍സിലുകളും സമ്മാനമായി നല്‍കി. അങ്കണവാടിയില്‍നിന്ന് പോയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു.









0 comments