Deshabhimani

സംസ്ഥാന സ്കൂൾ ഗെയിംസ്

ക്രിക്കറ്റില്‍ ആലപ്പുഴ, ജൂഡോയില്‍ തിരുവനന്തപുരം

Alappuzha in cricket, Thiruvananthapuram in judo.

സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ബോയ്സ് ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ ആലപ്പുഴ ജില്ലാ ടീം

വെബ് ഡെസ്ക്

Published on Oct 09, 2026, 01:28 AM | 1 min read

കൊച്ചി


​സംസ്ഥാന സ്കൂള്‍ ഗെയിംസ് സീനിയർ ബോയ്സ് ക്രിക്കറ്റ് മത്സരത്തിൽ ആലപ്പുഴ ജേതാക്കളായി. പത്തനംതിട്ട രണ്ടാംസ്ഥാനവും എറണാകുളം മൂന്നാംസ്ഥാനവും നേടി. ബെസ്റ്റ് ബാറ്ററായി ശ്രാവൺ ചന്ദ്രൻ പണിക്കരെയും ബെസ്റ്റ് ബൗളറായി ധനുഷ് വിനായകനെയും ബെസ്റ്റ് പ്രോമിസിങ്‌ പ്ലെയറായി സുഹൈലിനെയും തെരഞ്ഞെടുത്തു. എല്ലാവരും ആലപ്പുഴ ടീം അംഗങ്ങളാണ്‌. പ്ലെയർ ഓഫ് ദ ചാമ്പ്യൻഷിപ് ആയി പത്തനംതിട്ടയുടെ ജോൺ ജെസ് ജോസഫിനെ തെരഞ്ഞെടുത്തു. ജൂനിയർ ബോയ്സ് ടൂർണമെന്റ്‌ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.

ജൂഡോയില്‍ ജൂനിയർ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 28ഉം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 35 പോയിന്റും കരസ്ഥമാക്കിയാണ് നേട്ടം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ (21), ഇടുക്കി (10) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 22 പോയിന്റോടെ എറണാകുളം രണ്ടാമതെത്തി. കോഴിക്കോടാണ് മൂന്നാമത് (7). സീനിയര്‍ വിഭാഗം മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും.

വോളിബോള്‍ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാടും ചാമ്പ്യന്മാരായി. ലൂസേഴ്‌സ്‌ ഫൈനലിൽ ആൺകുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ കോഴിക്കോട് ജയിച്ചു. വെള്ളിയാഴ്ച ജൂനിയർ വിഭാഗത്തിലെയും ശനി, ഞായർ, ദിവസങ്ങളിൽ സീനിയർ വിഭാഗത്തിലെയും മത്സരങ്ങൾ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home