ad
Deshabhimani

വി-ഗാർഡ് വരുമാനത്തിൽ 8.9 ശതമാനം വർധനവ്; അറ്റാദായത്തിൽ 3.4 ശതമാനം വളർച്ച

v gaurd
വെബ് ഡെസ്ക്

Published on Feb 01, 2025, 03:59 PM | 1 min read

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2024 -25 സാമ്പത്തിക വർഷം, ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 1268.65 കോടി രൂപയുടെ സംയോജിത അറ്റ വരുമാനം നേടി. മുൻ വർഷത്തെ വരുമാനം 1165.39 കോടി രൂപയിൽ നിന്ന് 8.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുൻ വർഷത്തെക്കാൾ 3.4 ശതമാനം വളർച്ചയോടെ 60.22 കോടി രൂപയായി. മുൻ വർഷമിത് 58.24 കോടി രൂപയായിരുന്നു.


ഡിസംബർ 31 ന് അവസാനിച്ച കമ്പനിയുടെ 9 മാസ കാലയളവിലെ സംയോജിത അറ്റ വരുമാനം മുൻ വർഷത്തെക്കാൾ 15 ശതമാനം വളർച്ചയോടെ 3513.90 കോടി രൂപയിൽ നിന്ന് 4039.74 കോടി രൂപയായി. ഇതേ കാലയളവിലെ സംയോജിത അറ്റാദായം മുൻ വർഷത്തെക്കാൾ 22.7 ശതമാനം വളർച്ച നേടി 181.41 കോടി രൂപയിൽ നിന്ന് 222.58 കോടി രൂപയായി. ഇലക്ട്രോണിക് വിഭാഗത്തിൽ മികച്ച പ്രകടനത്തിലൂടെ 8.9 ശതമാനം വളർച്ച കൈവരിക്കാൻ വി-ഗാർഡിന് സാധിച്ചുവെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.


സാധനസാമഗ്രികളുടെ വിലയിലുണ്ടായ മാറ്റങ്ങൾ ഇലക്ട്രിക്കൽ വയറുകളുടെ ആവശ്യകതയെ ബാധിക്കുകയും, ഇത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ സ്വാധീനിക്കുകയും ചെയ്തു. ത്രൈമാസത്തിൽ ദക്ഷിണേതര മേഖലകളിൽ 16% വളർച്ച നേടി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മൂന്നാം പാദത്തിലെ ഉയർന്ന എ&പി ചെലവുകളും, പ്രത്യേകിച്ച് സൺഫ്‌ളെയിമിനു വേണ്ടിയുള്ള ചെലവുകളും വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യകരമായ വളർച്ച തുടരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന വേനൽക്കാലത്ത് ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home