കടുവ സെൻസസിന് തുടക്കമായി

മാനന്തവാടി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും നടത്തുന്ന കടുവ സെൻസസിന് തുടക്കമായി. രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കടുവാ സെൻസസിനാണ് തിങ്കൾ തുടക്കമായത്. ഏപ്രിൽ മാസംവരെ മൂന്നുഘട്ടമായി കണക്കെടുപ്പ് നടത്തും. കടുവകളുള്ള മേഖലകൾ ജിപിഎസ് സഹായത്തോടെ അടയാളപ്പെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യം ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പേപ്പർരഹിതമായാണ് സർവേ. കടുവ ഇരകളാക്കുന്ന മൃഗങ്ങളുടെ സാന്നിധ്യവും എണ്ണവും വനത്തിലെ ആവാസവ്യവസ്ഥയുമെല്ലാം വിലയിരുത്തുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ ഓരോ ഗ്രിഡിലും കാമറ ട്രാപ്പുകൾ സ്ഥാപിക്കും. കാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്ന് ഉടലിലെ വരകളുടെ ഘടന, നീളം, വീതി, പ്രത്യേകമായ ആകൃതി ഇവയെല്ലാം വിലയിരുത്തിയാണ് കടുവകളെ തിരിച്ചറിയുന്നത്. മൂന്നാംഘട്ടത്തിൽ വനത്തിൽനിന്ന് കടുവകളുടെ കാൽപ്പാടുകളും പരിശോധിക്കും. നോർത്ത് വയനാട് ഡിവിഷനിൽ 90 ഉദ്യോഗസ്ഥരെയാണ് സെൻസസിനായി വിന്യസിച്ചിട്ടുള്ളത്. നോർത്ത് വയനാട് ഡിവിഷനെ 23 ബ്ലോക്കുകളായി തിരിച്ചാണ് സെൻസസ്.









0 comments