Kicker: മൂന്നുപാലത്ത് പുലി
2 ആടുകളെ കൊന്നു

മുള്ളന്‍കൊല്ലി
പെരിക്കല്ലൂരിനുസമീപം മൂന്നുപാലത്ത് പുലിയുടെ ആക്രമണം. രണ്ട് ആടുകളെ കൊന്നു. പുളിമൂട്ടിൽ ബെന്നിയുടെയും ഉറുമ്പിൻകരോട്ട് ബിജുവിന്റെയും ആടുകളെയാണ് ചൊവ്വ രാത്രി കൊന്നത്. ബെന്നിയുടെ
അഞ്ച് ആടുകളിൽ രണ്ടെണ്ണത്തിനെ പുലി ആക്രമിച്ചു. 10 മാസമായ പെൺ ആടിനെ കൂട്ടിൽനിന്നും പിടികൂടി കൊന്നു. ആടുകളുടെ കരച്ചിൽ കേട്ട് ഓടിച്ചെന്ന ബെന്നി കൂടിന് പുറത്ത് ആട് തൂങ്ങികിടക്കുന്നതാണ് കണ്ടത്. ഇതിനെ അഴിച്ചുവിട്ടു. ഇൗ സമയം പുലി കൂടിനടിയിൽ പതിയിരിക്കുന്നുണ്ടായിരുന്നു. പിന്നീട് ഓടി മറഞ്ഞു. വിവരമറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി വീണ്ടും വരാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റാടുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
പുലർച്ചെ മൂന്നോടെ മൂന്നുപാലത്തിന് സമീപം മരക്കടവ് ഭാഗത്ത് വീണ്ടുമെത്തിയാണ് ബിജുവിന്റെ ആടിനെ കൊന്നത്. രണ്ടര മാസം ഗർഭിണിയായ ആടിനെയാണ് കൂട്ടിൽനിന്ന് പിടിച്ചത്. പരിസരത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. തൊഴുത്തിൽ ഉണ്ടായിരുന്ന പശുവിന്റെ കരച്ചിൽകേട്ട് വീട്ടുകാർ ഉറങ്ങി നോക്കിയപ്പോഴാണ് ആടിനെ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. വൈകിട്ടോടെ ഉറുമ്പിന്‍കരോട്ട് ബിജുവിന്റെ വീടിന് സമീപം വനപാലകർ കൂട് സ്ഥാപിച്ചു.
പടം: പുലിക്കായി വനപപാലകർ കൂട് സ്ഥാപിക്കുന്നു
Highlights: പിടികൂടാൻ കൂട് വച്ചു










0 comments