നീലിക്കാപ്പിൽ കുടുംബാരോഗ്യ കേന്ദ്രവും സ്‌കൂളും

കൽപ്പറ്റ ഉരുളൊഴുക്കിൽ മുണ്ടക്കൈയിലും ചൂരൽമലയിലും നഷ്ടമായ പൊതുസേവനകേന്ദ്രങ്ങൾ ചൂരൽമലയ്‌ക്കടുത്ത നീലിക്കാപ്പിൽ ഒരുകുടക്കീഴിൽ പുനർനിർമിക്കും. പഞ്ചായത്തിന്റെ കൈവശമുള്ള 2.5 ഏക്കറിൽ സർക്കാർ സേവനകേന്ദ്രങ്ങളുടെ സമുച്ചയം നിർമിക്കും. വില്ലേജ് ഓഫീസ്, അങ്കണവാടി, കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രം, വെറ്ററിനറി പോളി ക്ലിനിക്, ക്ഷീര സൊസൈറ്റി, ജലവിതരണ പദ്ധതി തുടങ്ങിയവയുണ്ടാകും. ഇവയ്‌ക്കായി 17.5 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. മുണ്ടക്കൈ ഗവ. എൽപി സ്‌കൂളും ഇവിടെ നിർമിക്കും. ഇതിന് നാലുകോടി രൂപ അനുവദിച്ചു.










0 comments