ad
Deshabhimani

കുഴിമാടത്തിൽ പൊട്ടിക്കരഞ്ഞ് പാപ്പാത്തി

പാപ്പാത്തി
വെബ് ഡെസ്ക്

Published on Jul 31, 2025, 12:00 AM | 1 min read


മേപ്പാടി


പാണ്ഡ്യന്റെ കുഴിമാടത്തിൽ പൊട്ടിക്കരഞ്ഞ് അമ്മ പാപ്പാത്തി. ഓർമ്മ ദിവസത്തിൽ മകനെ കാണാൻ എത്തിയ 62 വയസ്സുകാരിക്ക് സങ്കടം സഹിക്കാനായില്ല. മകനെ നഷ്ടപ്പെട്ട അമ്മയുടെ ഹൃദയവേദനയിൽ കുഴിമാടത്തിനു സമീപത്ത് ഇരുന്ന് കരഞ്ഞു. ബന്ധുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പാപ്പാത്തി കരച്ചിൽ നിർത്തിയില്ല.

തേങ്ങിക്കരഞ്ഞ് കയ്യിലെ കുട നിലത്ത് കുത്തിപ്പിടിച്ച് പാപ്പാത്തി കുറേ നേരം അവിടെത്തന്നെ ഇരുന്നു.

അതീവ ദുഖത്തിൽ അച്ഛൻ പളനിച്ചാമിയും മകൻ്റെ കുഴിമാടം നോക്കി നിന്നു. സഹോദരൻ

കുഴിമാടത്തിന്റെ അരികുകളെല്ലാം വൃത്തിയാക്കി.

തമിഴ്നാട് തേനിയിൽ നിന്നും 50 വർഷങ്ങൾക്ക് മുമ്പാണ് ഇവർ ജില്ലയിൽ എത്തിയത്. കള്ളാടിയാലാണ് താമസം. മക്കൾ വളർന്നതും പഠിച്ചതുമെല്ലാം ഇവിടെ. മുണ്ടക്കൈയിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന

പാണ്ഡ്യൻ ഏലകൃഷി നടത്തിവരുകയായിരുന്നു. ഉരുളിൽ മരുമകൾ പത്മയടക്കം മരണപ്പെട്ടു. മൃതദേഹം കണ്ടെത്തിയിട്ടില്ല. മൂന്ന് മക്കൾ നാട്ടിലായതിനാൽ രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും ബന്ധുക്കൾ വരുന്നതിനാൽ കുഴിമാടത്തിൽ സ്ഥാപിച്ച കല്ലിൽ തമിഴിൽ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.



പടം - ബിനു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home