Deshabhimani

നാട്ടുകാരുടെ നെഞ്ചിടിക്കുന്നു

ഏതുനിമിഷവും തകർന്നുവീഴും ഇ‍ൗ പഞ്ചായത്ത് ഓഫീസ് കെട്ടിടം

മുള്ളൻകൊല്ലി
വെബ് ഡെസ്ക്

Published on Sep 04, 2026, 01:31 AM | 1 min read

മുള്ളൻകൊല്ലി ടൗണിലെ മൂന്നുനിലകളുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം തകർച്ചയുടെ വക്കിൽ. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ അടർന്നുവീഴുന്നത് നാട്ടുകാർക്ക് ഭീഷണിയാകുന്നു. പലപ്പോഴായി സൺഷെയ്‌ഡിന്റെ ഭാഗങ്ങൾ നിലംപതിച്ചതായി നാട്ടുകാർ പറയുന്നു. കെട്ടിടം അപകടഭീഷണിയിലായതിനെത്തുടർന്ന് രണ്ട് മാസം മുമ്പ്‌ ഓഫീസുകൾ മറ്റ് സ്ഥലങ്ങളിലേക്കും വാടക കെട്ടിടങ്ങളിലേക്കും മാറ്റിയിരുന്നു. ഇതോടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും അപകടത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ടൗണിലെത്തുന്നവരും പ്രദേശവാസികളും അപകടഭീഷണിയിലാണ്. 35 വർഷം പഴക്കമുള്ള കെട്ടിടം ആദ്യം വാണിജ്യ ആവശ്യങ്ങൾക്കായി നിർമിച്ചതായിരുന്നു. പിന്നീട് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. എൽഎസ്ജിഡി എൻജിനീയറുടെ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, കുടുംബശ്രീ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, പഞ്ചായത്ത് ലൈബ്രറി തുടങ്ങിയവയും മുമ്പ്‌ പ്രവർത്തിച്ചിരുന്നു. കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home