ad
Deshabhimani

 മുണ്ടക്കൈ പുനരധിവാസ ഭൂമി​

ലീഗിനുള്ളിൽ തല്ല്​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2025, 12:00 AM | 1 min read

കൽപ്പറ്റ മുണ്ടക്കെെ ദുരിതബാധിതർക്ക് വീട് നിർമിക്കാൻ മുസ്ലീം ലീഗ്​ സ്ഥലം വാങ്ങിയതിലെ വിവാദം പാർടിക്കുള്ളിൽ കലാപമായി. പുനരധിവാസ ഭൂമി വിവാദത്തിൽ പശ്ചാത്തലത്തിൽ ജില്ലാ പ്രവർത്തക യോഗം ചേരണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യം നേതാക്കൾ തള്ളി. കമീഷൻ ആരോപണവും ഉയർന്നു. സ്ഥലം വാങ്ങുന്നതിനുള്ള ആലോചനമുതൽ ലീഗിനുള്ളിൽ തർക്കം ആരംഭിച്ചതാണ്​. നിയമതടസ്സം നേരിട്ടേക്കാവുന്ന തോട്ടം വാങ്ങരുതെന്ന് പലരും മുന്നറിയിപ്പള നൽകി. ആരോപണത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമാണെന്ന നിലപാടായിരുന്നു നേതൃത്വത്തിൽ ചിലർക്ക്​. കച്ചവടം കഴിഞ്ഞ്​ ഇരട്ടിവില കെെമാറിയശേഷമാണ് സ്ഥലം വാങ്ങിയത്​ പ്രധാനപ്പെട്ട പലരും അറിഞ്ഞത്. കമീഷൻ കെെപ്പറ്റിയെന്ന പരാതി സംസ്ഥാന പ്രസിഡന്റിന് പോയിട്ടുണ്ട്​ ജില്ലയിൽ പാർടിയിൽ നേരത്തേമുതൽ രൂക്ഷമായിരുന്ന ഗ്രൂപ്പിസം ​ ഭൂമിയിടപാടോടെ മൂർച്ഛിച്ചു​. ജില്ലാ ജന. സെക്രട്ടറി ടി മുഹമ്മദ്– സി മമ്മൂട്ടി വിഭാഗവും കെ എം ഷാജിയുടെ പിന്തുണയോടെ യാഹ്യാഖാൻ തലയ്ക്കലിന്റെ നേതൃത്വത്തിലുള്ളവ വിഭാഗവുമാണ്​ പോരടിക്കുന്നത്​. കഴിഞ്ഞ ദിവസം നടന്ന എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ടി മുഹമ്മദിനെ പിന്തുണക്കുന്ന പാനൽ സമ്പൂർണമായും തോറ്റു. മാനന്തവാടി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ജില്ലയിൽ രണ്ടുതവണ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം കോഴിക്കോടുവച്ച് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുൻ നേതാവായിരുന്ന പി കെ മൊയ്തുവിന്റെ അനുസ്മരണം രണ്ടായാണ്​ നടത്തിയത്. മണ്ഡലം കമ്മിറ്റിയിലുണ്ടായ ഭാരവാഹി സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ നടത്തിയ സാമ്പത്തിക തിരിമറിയിലും സംസ്ഥാന കമ്മിറ്റിക്ക് പരാതി പോയിട്ടുണ്ട്. മാനന്തവാടിയിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന പരാതി മറുവിഭാഗവും നൽകിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home