കേന്ദ്ര ഉപരോധത്തെ അതിജീവിച്ചു
എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത് വിസ്‌മയകരമായ വികസനം: കെ കെ ശൈലജ

വെള്ളമുണ്ട കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ അതിജീവിച്ച് എൽഡിഎഫ് സർക്കാർ കേരളത്തിൽ വിസ്‌മയകരമായ വികസനം യാഥാർഥ്യമാക്കിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിച്ചു. സ്‌ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് സര്‍ക്കാരുകള്‍ ഒരുരൂപ പോലും പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 100 രൂപ കൂട്ടിയെന്ന് പ്രഖ്യാപിച്ചെങ്കിലും കൊടുത്തില്ല. അതും നല്‍കിയത് പിണറായി സര്‍ക്കാരാണ്. മാനവിക വികസന സൂചികയില്‍ എന്തുകൊണ്ട് കേരളം ലോകത്ത് ഉയര്‍ന്ന് നില്‍ക്കുന്നുവെന്ന് യുഡിഎഫ്, ബിജെപി മുന്നണികളെ അനുകൂലിക്കുന്നവര്‍ ചിന്തിക്കണം. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 1000ന് 12 ആയിരുന്നു ശിശുമരണ നിരക്ക്. എന്നാല്‍, 2021 ആവുമ്പോഴേക്ക് 1000ത്തിന് അഞ്ചായി കുറയ്‌ക്കാനായി. നവജാതശിശുക്കള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കിയാണ് ഇൗ നേട്ടം കേരളം കൈവരിച്ചതെന്നും ശൈലജ പറഞ്ഞു. കണ്‍വന്‍ഷനില്‍ പി ടി സുഗതന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എന്‍ പ്രഭാകരന്‍, ഏരിയാ സെക്രട്ടറി എ ജോണി, ജുനൈദ് കൈപ്പാണി, എം മുരളീധരന്‍, സി എം അനില്‍കുമാര്‍, സാബു പി ആന്റണി, സ്ഥാനാര്‍ഥികളായ സുധി രാധാകൃഷ്‌ണന്‍, പി എം ആസ്യ, കെ നിസാര്‍, പി എ അസീസ്, കെ ടി ഷിംന, പി കല്യാണി, ബാവ മല്ലിശ്ശേരിക്കുന്ന്, എം പി സുരേഷ്, ലിസി ഷാജി, ഷാഹിന, കെ ജോണി, കെ കെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് മാനിയില്‍ സ്വാഗതവും മുനിര്‍ പൊന്നാണ്ടി നന്ദിയും പറഞ്ഞു.









0 comments