Deshabhimani

പൊന്നൂർ ഫാമിൽ കാട്ടാന ആക്രമണം

തൈകളും കൂടുകളും 
നശിപ്പിച്ചു

കാട്ടാന ആക്രമണം
വെബ് ഡെസ്ക്

Published on Sep 04, 2026, 01:31 AM | 1 min read

ഗൂഡല്ലൂർ നാടുകാണിക്ക് സമീപം തമിഴ്‌നാട്‌ കൃഷിവകുപ്പിന്റെ പൊന്നൂർ ഫാമിൽ കാട്ടാനക്കൂട്ടം കയറി തൈകളും തൈകൾ വിൽപ്പനയ്‌ക്കായി തയ്യാറാക്കി വച്ചിരുന്ന കൂടുകളും നശിപ്പിച്ചു. കർഷകർക്ക് സബ്സിഡി നിരക്കിൽ കാപ്പി, കുരുമുളക്, ഗ്രാമ്പൂ, ബട്ടർ, കവുങ്ങ്, തേയില തുടങ്ങിയ വിവിധയിനം തൈകൾ വിതരണം ചെയ്യുന്ന ഫാമാണിത്. ഒരാഴ്‌ചയിലേറെയായി ഫാമിനോട് ചേർന്ന വനാതിർത്തിയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയായിരുന്നു. രാത്രിയിൽ കൂട്ടമായി ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന ആനകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് പൊന്നൂർ ഫാമിലെത്തിയ കാട്ടാനകൾ തൈകളും കൂടുകളും നശിപ്പിച്ചത്. കാട്ടാനകൾ രാത്രിയും പകലും പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാണ്. വൈകിട്ടോടെ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നതാണ് പതിവെന്ന് നാട്ടുകാർ പറഞ്ഞു. വ്യാഴം ഉച്ചയോടെ ദേവർഷോല പഞ്ചായത്തിലെ കൊട്ടായിമട്ടം ഭാഗത്തും ഒറ്റയാൻ ഇറങ്ങി. ജനവാസമേഖലയോട് ചേർന്നാണ് ഒറ്റയാൻ നിലയുറപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home