മാൻകുന്നിലും കാട്ടാനയെത്തി; കൃഷി നശിപ്പിച്ചു

മൂപ്പൈനാട്
വനമേഖലയല്ലാത്ത മാൻകുന്നിലും കാട്ടാനയാക്രമണം. മൂപ്പൈനാട് പഞ്ചായത്തിലെ മാൻകുന്ന് പത്താം നമ്പറിൽ കാട്ടാന കൃഷി നശിപ്പിച്ചു. കുളത്തിങ്കൽ ഹംസയുടെ വീടിനോട് ചേർന്നുള്ള വാഴകൃഷിയാണ് നശിപ്പിച്ചത്. തിങ്കൾ രാത്രിയാണ് കാട്ടാന എത്തിയത്. സമീപത്തെ തോട്ടങ്ങളിലെയും കൃഷികൾ നശിപ്പിച്ചു.
വനമേഖല അടുത്തില്ലാത്ത പ്രദേശമാണ് മാൻകുന്ന്. തേയിലത്തോട്ടവും കാപ്പിത്തോട്ടവുമാണുള്ളത്. ഏത് വഴിയിലൂടെയാണ് കാട്ടാന എത്തിയതെന്ന് വ്യക്തമല്ല. വന്യമൃഗ ശല്യമില്ലാത്ത പ്രദേശത്ത് കാട്ടാന സാന്നിധ്യമുണ്ടായതോടെ
പ്രദേശവാസികൾ ആശങ്കയിലായി. വീണ്ടും എത്തുമോയെന്നുള്ള ഭയത്തിലാണ് നാട്ടുകാർ. ഒന്നിലധികം കാട്ടാനകൾ എത്തിയോ എന്നതിലും സംശയമുണ്ട്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. വനം ഉദ്യോഗസ്ഥരുടെ രാത്രികാല നിരീക്ഷണം വേണമെന്നും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Caption: പടം: മാൻകുന്ന് കാട്ടാന നശിപ്പിച്ച കുളത്തിങ്കൽ ഹംസയുടെ വാഴക്കൃഷി









0 comments