പാടം നിറഞ്ഞ് താറാവുകൂട്ടങ്ങൾ

മാനന്തവാടി പുഞ്ച കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങള്‍ നിറഞ്ഞ് താറാവുകൂട്ടങ്ങൾ. താന്നിക്കല്‍ വേമം ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളിലാണ് കൊയ്ത്ത് കഴിഞ്ഞതോടെ താറാവുകളുമായി കര്‍ഷകര്‍ എത്തുന്നത്. കൊയ്ത്ത് യന്ത്രങ്ങളില്‍നിന്ന് വീണ നെന്മണികളും പാടത്തെ ചെറുകീടങ്ങളും അകത്താക്കുകയാണ്. ആയിരക്കണക്കിന് താറാവുകളാണ് മാനന്തവാടി മേഖലകളിലെ പാടങ്ങളില്‍ തീറ്റതേടുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളിൽനിന്നുള്ള കർഷകർ താറാവുകളുമായി എത്തിയിട്ടുണ്ട്. നെന്മണികള്‍, വെള്ളക്കെട്ടുകളിലെ ചെറുമീനുകള്‍, തവളകള്‍, നെല്‍ച്ചെടികളെ നശിപ്പിക്കുന്ന പ്രാണികള്‍ എന്നിവയെല്ലാം ഇവ ആഹാരമാക്കുന്നു. പ്രദേശവാസികള്‍ക്കും ഇത് ഒരു കൗതുകക്കാഴ്ചയാണ്. പാടങ്ങളില്‍ താറാവുകളെ ഇറക്കുന്നത് അടുത്ത കൃഷിയിറക്കത്തിന് ഒരുങ്ങുന്ന നെല്‍ക്കര്‍ഷകര്‍ക്കും ഗുണകരമാണ്. കീടങ്ങളെ തിന്നുതീര്‍ക്കുന്നത് പ്രകൃതിദത്തമായ കീടനിയന്ത്രണത്തിന് സഹായിക്കുന്നുണ്ട്. താറാവുകളുടെ കാഷ്ഠം വളവുമാകും. തീറ്റച്ചെലവ് പൂര്‍ണമായും ഒഴിവാക്കാം എന്നതിനാലാണ് കർഷകർ താറാവുകളുമായി നാട് ചുറ്റുന്നത്. നഞ്ചകൃഷിയിറക്കുന്നതുവരെ താറാവുകൾ ഇൗ മേഖലയിലുണ്ടാകുമെന്ന് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു.










0 comments