തരുവണ–പടിഞ്ഞാറത്തറ പാത കരിങ്കൽകെട്ട് തകർന്ന് പാലം അപകടാവസ്ഥയിൽ

തരുവണ തരുവണ–പടിഞ്ഞാറത്തറ പാതയിൽ പാലത്തിന്റെ കെട്ട് തകർന്ന് അപകടാവസ്ഥയിൽ. ആറുവാള്‍ താഴെതോടിന് കുറുകെയുള്ള പാലമാണ് അപകടാവസ്ഥയിലായത്. പാലത്തിന്റെ അടിഭാഗത്തെ കരിങ്കൽ കെട്ടാണ് തകർന്നത്. നിത്യേന ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്. നിരവധി സ്വകാര്യ, കെഎസ്‌ആർടിസി ബസുകൾ സർവീസ് നടത്തുന്ന റൂട്ടാണിത്. ബാണാസുര സാഗർ ഹൈഡല്‍ ടൂറിസം കേന്ദ്രം, കര്‍ളാട്, പൂക്കോട് തടാകങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾ ഉൾപ്പെടെ പോകുന്ന പാതയാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ സംരക്ഷണഭിത്തിയുടെ അടിമണ്ണിളകിയാണ് കരിങ്കല്‍കെട്ട് തകര്‍ന്നത്. കഴിഞ്ഞ ദിവസം തോട് സംരക്ഷണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിനിരുവശത്തുമുള്ള കാടുവെട്ടി വൃത്തിയാക്കിയതോടെയാണ് പാലത്തിന്റെ അപകടാവസ്ഥ മനസ്സിലായത്. ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ നേരിയ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പാതയാണ്.










0 comments