ad
Deshabhimani

ഉദുമയിലെ സിപിഐഎം നേതാവായിരുന്ന പി ഇസ്മയിൽ അന്തരിച്ചു

P Ismail.jpg
വെബ് ഡെസ്ക്

Published on Apr 18, 2026, 08:01 AM | 1 min read

ഉദുമ: സിപിഐഎം മുൻ ഏരിയ കമ്മിറ്റിയംഗം, കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ  ആദ്യ അംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ഉദുമ പാലക്കുന്നിലെ പി ഇസ്മയിൽ (89) അന്തരിച്ചു.


1995ലാണ്  ജില്ലാപഞ്ചായത്തംഗമാകുന്നത്. 2000ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും. കാസർകോട് ജില്ലാ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം)ആയി വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമായത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് ഉദുമ ടൗൺ ജുമാമസ്ജിദിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home