പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ലൈംഗിക പീഡനം; പ്രതിക്ക് നാലുവർഷം കഠിനതടവ്

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 4 വർഷവും ഒരുമാസവും കഠിന തടവും 16,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 3 മാസവും 2 ആഴ്ചയും അധിക തടവിനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് കാൽ നഗറിലെ വിനോദ് കുമാറി (52) നെയാണ് ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് സുരേഷ് പി എം ശിക്ഷിച്ചത്.
2024 ഏപ്രിൽ 28നാണ് സംഭവം. കുശാൽനഗറിൽ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ 14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു പ്രതി. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ ധർമരാജൻ ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.








0 comments