ad
Deshabhimani

ഇ‍ൗ സ്‌നേഹത്തിനുമേൽ പരുന്തും പറക്കില്ല !

പടന്നക്കടപ്പുറം കെ വി അമ്പൂഞ്ഞിയുടെ വീട്ടുപറമ്പിലെ മാവിൽ കഴിയുന്ന പരുന്തിന്‌ ഭക്ഷണം നൽകുന്ന 
മകൻ പി വി വിനോദ്‌

പടന്നക്കടപ്പുറം കെ വി അമ്പൂഞ്ഞിയുടെ വീട്ടുപറമ്പിലെ മാവിൽ കഴിയുന്ന പരുന്തിന്‌ ഭക്ഷണം നൽകുന്ന 
മകൻ പി വി വിനോദ്‌

avatar
പി വിജിൻദാസ്‌

Published on Dec 17, 2025, 02:45 AM | 1 min read

വലിയപറമ്പ്‌

ആകാശം മുട്ടെ പറക്കണം എന്ന ആഗ്രഹമായിരുന്നു കുഞ്ഞ്‌ പരുന്തിന്‌. ആകാശ നീലിമയിൽ പറന്നപ്പോൾ പാതി ചിറകറ്റ്‌ നിലത്തേക്ക്‌ പതിച്ചു. മരച്ചില്ലകളിലിടിച്ചോ വിമാനങ്ങളിൽ തട്ടിയോ എന്ന്‌ വ്യക്തമല്ല. ഇരുചിറകുകളും പാതിമുറിഞ്ഞ്‌ കുഞ്ഞ്‌ പരുന്ത്‌ ചെന്ന്‌ പതിച്ചത്‌ പടന്നക്കടപ്പുറത്തെ കെ വി അമ്പൂഞ്ഞിയുടെ വീട്ടുപറമ്പിൽ. പരിസ്ഥിതി സ്‌നേഹിയായ അമ്പൂഞ്ഞിയുടെ വീട്ടുപറമ്പ്‌ ഫല വൃക്ഷങ്ങളാൽ സമൃദ്ധമായിരുന്നു. ചിറകറ്റ്‌ വീണ കുഞ്ഞ്‌ പരുന്തിന്‌ വീട്ടുവളപ്പിലെ ചെറുമാവിൽ അമ്പൂഞ്ഞിയും കുടുംബവും അഭയംനൽകി. പാത്രത്തിൽ ഭക്ഷണവും കുടിക്കാൻ വെള്ളവും ദിവസവും നൽകി സംരക്ഷിച്ചു. ആറുമാസമായി ഇ‍ൗ പരുന്തിന്റെ അഭയകേന്ദ്രമാണ്‌ വീട്ടിലെ മാവിൻതോട്ടം. എന്നാൽ തനിക്ക്‌ അഭയംതന്ന വീട്ടിൽനിന്നും ലഭിക്കുന്ന ഭക്ഷണത്തിൽ മാത്രം സംതൃപ്‌തനായി വഴിയോര യാത്രക്കാരോടും അഭയംനൽകിയ കുടുംബത്തോടും വീട്ടിലെത്തുന്ന അതിഥികളോടും സ്‌നേഹം പങ്കിട്ട്‌ കഴിയുകയാണ്‌ ഇ‍ൗ പരുന്ത്‌. എല്ലാവരോടും ഇണങ്ങുന്ന ഇ‍ൗ പരുന്തിന്‌ ഇപ്പോൾ പറക്കാൻ കഴിയുമെങ്കിലും ദൂരത്തേക്കു പറക്കാതെ വീട്ടുപറന്പിൽതന്നെ പാറിക്കളിക്കുകയാണിപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home