വായനപക്ഷാചരണം: ജില്ലാ ഉദ്ഘാടനം

ചായ്യോത്ത് ജില്ല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 19 മുതൽ ജൂലൈ 7 വരെ നടക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്‌മരണവും ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. കവി സി എം വിനയചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ദിലീപ്കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ ടി സീമ, പ്രധാനാധ്യാപകൻ എം സുനിൽകുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഒ എം ബാലകൃഷ്‌ണൻ, ജോസ് സെബാസ്റ്റ്യൻ, പി മനോഹരൻ, പി ദാമോദരൻ, പി വേണുഗോപാലൻ, കെ കമലാക്ഷ, കെ സി അനിൽകുമാർ എന്നിവർ സംസാരിച്ചു. ഡോ.പി പ്രഭാകരൻ സ്വാഗതവും എ ആർ വിജയകുമാർ നന്ദിയും പറഞ്ഞു. വായനദിനത്തിന്റെ ഭാഗമായി നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ എൽപി, യുപി, എച്ച് എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് പി വി കെ പനയാൽ സമ്മാനങ്ങൾ നൽകി. അമൃതകൃഷ്ണ, കൃഷ്ണേന്ദു എന്നിവർ കവിതകൾ ആലപിച്ചു.










0 comments