ജില്ലാ പഞ്ചായത്ത് യോഗം
ജില്ലാ ആശുപത്രിയിൽ രോഗികള്‍ക്ക് പ്രഭാതഭക്ഷണം ജൂൺ 1 മുതൽ

കാസർകോട്
ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് അടിയന്തരമായി സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കാനും മണ്‍സൂണിനുമുന്പ് അപകടകരമായി കെട്ടിടത്തിന് സമീപം നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രസിഡന്റ് നിര്‍ദേശം നല്‍കി. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന കാടുവെട്ടിത്തെളിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 25നകം പൂര്‍ത്തിയാക്കണം. സുരക്ഷാവീഴ്ചയുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കംചെയ്യാന്‍ തദ്ദേശവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശംനല്‍കി. വിദ്യാഭ്യാസ മേഖലയില്‍ ജില്ലാപഞ്ചായത്ത് വിളിക്കുന്ന യോഗങ്ങളില്‍ ഇനിമുതല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പൽമാരും പങ്കെടുക്കണം. ജില്ലാ പഞ്ചായത്തിന്റെ ഓക്‌സിജന്‍ പ്ലാന്റ് നടത്തിപ്പിന് ഏജന്‍സികളെ ക്ഷണിച്ച് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് കെ.കെ സോയ, സ്ഥിരംസമിതി ചെയർമാൻമാരായ ഇര്‍ഫാന ഇഖ്ബാല്‍, ഒക്ലാവ് കൃഷ്ണന്‍, റീന തോമസ്, എം മനു തുടങ്ങിയവർ സംസാരിച്ചു.









0 comments