കാട്ടാന പൊറുതിമുട്ടി മലയോരം

രാജപുരം തുരത്താന്‍ പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടിയും തീകൂട്ടിയും മടുത്തു. കാട്ടാനയെ കൊണ്ട് രക്ഷയില്ലാതെ റാണിപുരം വന മേഖല. ഏറെ കാലമായി വരവ് നിലച്ചിരുന്ന കാട്ടാനക്കൂട്ടം വീണ്ടുമെത്തിയതോടെ നാട് ഭീതിയിലായി. പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ദിവസവും കാട്ടാനയിറങ്ങുന്നത് പതിവായി. നട്ടു നനച്ചുണ്ടാക്കിയ കൃഷിയിടങ്ങൾ കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ നശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ആനയെ തടയുന്നതിന് ശാശ്വത പരിഹാരമുണ്ടാക്കാൻ വനം വകുപ്പിനോ ബന്ധപ്പെട്ട അധികൃതർക്കോ കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാരും വനം വകുപ്പും പനത്തടി പഞ്ചായത്തും ചേര്‍ന്ന് ആന ശല്യം തടയുന്നതിന് ശക്തമായ നടപടി എടുത്തതിനാൽ കുറച്ച് ഭാഗങ്ങളില്‍ തടയാന്‍ സാധിച്ചു. കര്‍ണാടക വന പ്രദേശങ്ങളില്‍നിന്നും എത്തുന്ന ആനകളെ തടയാന്‍ എല്ലാ മേഖലയിലും കമ്പിവേലി നിര്‍മിച്ചാല്‍ മാത്രമേ പൂര്‍ണ പരിഹാരം കണ്ടെത്താനാവൂ. കൃഷിയിടങ്ങളിലെത്തുന്ന ആനകൾ പലരുടെയും ജീവിത മാര്‍ഗമാണ് തകർക്കുന്നത്. കണ്ണില്‍ കണ്ടതെല്ലാം ആനകൾ നശിപ്പിക്കുമ്പോള്‍ കാഴ്‌ക്കാരായി നോക്കിനില്‍ക്കാനേ ഭൂവുടമകള്‍ക്ക് കഴിയുന്നുള്ളൂ. വര്‍ഷങ്ങളുടെ അധ്വാനഫലമായി വിളയിച്ചെടുത്ത കവുങ്ങ്, തെങ്ങ്, വാഴ, റബര്‍ തുടങ്ങിയ കൃഷികള്‍ വ്യാപകമായി ആന നശിപ്പിക്കുന്നു. ഒരാഴ്ച മുമ്പ് കല്ലപ്പള്ളി പ്രദേശത്ത് കൃഷി നശിപ്പിച്ച കാട്ടാനകൾ കഴിഞ്ഞ ദിവസം പാറക്കടവ്, റാണിപുരം ഭാഗത്താണ് ഇറങ്ങിയത്. റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്ന ആനകൾ സഞ്ചാരികള്‍ക്കും ഭീഷണിയാണ്. ആന ഇറങ്ങുന്നത് കാരണം പലപ്പോഴും വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനവും നിര്‍ത്തിവയ്‌ക്കാറുണ്ട്. കല്ലപ്പള്ളി– പാണത്തൂര്‍ റോഡില്‍ കശുവണ്ടി പ്ലാന്റേഷന്‍ തോട്ടത്തിലെത്തുന്ന ആന അവിടെത്തെ തൊഴിലാളികള്‍ക്കും ഭീഷണിയാണ്. ആനപ്പേടിയിൽ പലര്‍ക്കും പ്ലാന്റേഷന്‍ തോട്ടത്തില്‍ ഇറങ്ങി ജോലി ചെയ്യാന്‍പോലും പറ്റാത്ത സ്ഥിതിയാണ്. 12 ഓളം ആനകളാണ് കൂട്ടമായി എത്തുന്നത്.









0 comments