ad
Deshabhimani

കൊളംബിയ ഭൂചലനം; മരണസംഖ്യ 250 ആയി, അർധരാത്രിയും രക്ഷാപ്രവർത്തനം

Colombia

Image Credit : REUTERS

വെബ് ഡെസ്ക്

Published on Aug 12, 2026, 06:36 AM | 1 min read

ബൊ​ഗോട്ട : കൊളംബിയയിലെ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു ജീവനെങ്കിലും രക്ഷിക്കാനായി രക്ഷാപ്രവർത്തകർ പരിശ്രമിക്കുകയാണ്. കുറഞ്ഞത് 250 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെടുന്ന ഈ ദുരന്തത്തിൽ 2,700ലധികം പേരെ കാണാനില്ലെന്നാണ്‌ വിവരം.


ഈ നൂറ്റാണ്ടിൽ കൊളംബിയ കണ്ട ഏറ്റവും വിനാശകരമായ ഭൂചലനമാണിത്. തിങ്കളാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അപ്പാർട്ട്മെന്റുകൾ, വീടുകൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ തകർന്നു വീണു. ചില കെട്ടിടങ്ങൾക്ക് വിള്ളലുകളുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home