ad
Deshabhimani

ഇന്ധന വില വർധന, വിലക്കയറ്റം

ആളിപ്പടർന്ന് പ്രതിഷേധത്തീ

ഇന്ധനവില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ  സിപിഐ എം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച  
പ്രതിഷേധമാർച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

ഇന്ധനവില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐ എം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച 
പ്രതിഷേധമാർച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 02:36 AM | 3 min read

കാസർകോട്‌

പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില അടിക്കടി വർധിപ്പിച്ച്‌ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്ര സർക്കാർ നിലപാടിനെതിരെ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധമിരന്പി. ഇന്ധന വില നിരന്തരം വർധിപ്പിച്ച വിലക്കയറ്റം അതിരൂക്ഷമാക്കിയ സാഹചര്യത്തിലാണ്‌ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും ഏരിയാ കേന്ദ്രങ്ങളിലും മാർച്ച്‌ സംഘടിപ്പിച്ചത്‌. പ്രശ്‌ന പരിഹാരത്തിന്‌ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ചെറുവത്തൂരിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. പി കമലാക്ഷൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗംങ്ങളായ മാധവൻ മണിയറ, രജീഷ്‌ വെള്ളാട്ട്‌ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ഒടയംചാലിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. ഒക്ലാവ് കൃഷ്ണൻ അധ്യക്ഷനായി. ടി വി ജയചന്ദ്രൻ, എം സി മാധവൻ, പി ദാമോദരൻ, എം വി കൃഷ്ണൻ, ടി കോരൻ, യു ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി ജി മോഹനൻ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്‌ ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി പി മുഹമ്മദ് റാഫി, സി പ്രഭാകരൻ, പി ബേബി, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വി ശാന്ത, കെ പി രവീന്ദ്രൻ, എ വി സുരേന്ദ്രൻ, കെ സുജാത തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. ഭീമനടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജനാർദനൻ ഉദ്ഘാടനംചെയ്തു. ടി പി തമ്പാൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, ഏരിയ കമ്മിറ്റി അംഗം പി കെ മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു. കുന്പളയിൽ ജില്ലാസെക്രട്ടറിയറ്റ് അംഗം കെ ആർ ജയാനന്ദ ഉദ്ഘാടനംചെയ്‌തു. പി രഘുദേവൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി എ സുബൈർ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്ട്‌ സിപിഐ എം മുതിർന്ന നേതാവ്‌ പി കരുണാകരൻ ഉദ്ഘാടനംചെയ്തു. എം പൊക്ലൻ അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം പി കെ നിഷാന്ത്, പി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരിൽ എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എം വി ചന്ദ്രൻ അധ്യക്ഷനായി. കെ വി ജനാർദനൻ, എം വി കോമൻ നമ്പ്യാർ, ടി വി കുഞ്ഞികൃഷ്ണൻ, പി എ റഹ്മാൻ, എം രാമചന്ദ്രൻ, ടി പി ഉഷ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. കുറ്റിക്കോലിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. കെ എൻ രാജൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ബാലൻ, ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ​കാസർകോട്ട്‌ സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞന്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സി വി കൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എം സുമതി, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാജൻ, കെ എ മുഹമ്മദ്‌ ഹനീഫ, ഏരിയാകമ്മിറ്റി അംഗങ്ങളായ എ രവീന്ദ്രൻ, കെ ജയകുമാരി എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി എം എ കരീം സ്വാഗതം പറഞ്ഞു. പൈവളിഗെയിൽ സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. അബ്ദുൾറസാഖ് ചിപ്പാർ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ ആർ ജയാനന്ദ, ബേബി ഷെട്ടി, വിനയകുമാർ ബായാർ, സാദിഖ് ചെറുഗോളി, എസ്‌ ഭാരതി, ഡി കമലാക്ഷ, പ്രശാന്ത് കനില എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി സിജി മാത്യു സ്വാഗതം പറഞ്ഞു. ​ മുള്ളേരിയയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഇ പത്മാവതി ഉദ്ഘാടനംചെയ്തു. സി കെ കുമാരൻ അധ്യക്ഷനായി. ബി കെ നാരായണൻ, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു. ​പള്ളിക്കരയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി മധു മുതിയക്കാൽ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠൻ, ടി നാരായണൻ, എം കുമാരൻ, കുന്നൂച്ചി കുഞ്ഞിരാമൻ, എം ഗൗരി, കെ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home