പരാജയഭീതിയിൽ യുഡിഎഫ്
ഉദുമയിൽ 4 സിപിഐ എം പ്രവർത്തകരെ ആക്രമിച്ചു

ഉദുമയിൽ സിപിഐ എം പ്രവർത്തകരെ യുഡിഎഫുകാർ വളഞ്ഞിട്ട് മർദ്ദിക്കുന്നു
ഉദുമ
പരാജയഭീതി കാരണം ഉദുമയിൽ യുഡിഎഫിന്റെ വ്യാപക അക്രമം. കഴിഞ്ഞ ദിവസം പാലക്കുന്നിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാനെത്തിയ നാല് സിപിഐ എം പ്രവർത്തകരെ ക്രൂരമായി അക്രമിച്ചു. ബേക്കലിലെ രതീഷ് (30), രാജേഷ് (25), മാങ്ങാട് അരമങ്ങാനത്തെ ദിനേശൻ (25), ശരൺ (26) എന്നിവരെയാണ് വ്യത്യസ്ത സമയങ്ങളിൽ ഉദുമ ടൗണിൽ തടഞ്ഞുവച്ച് സംഘടിതമായി അക്രമിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സതേടി. അക്രമികൾക്കെതിരെ ബേക്കൽ പൊലീസിൽ പരാതി നൽകി. രതീഷും രാജേഷും എൽഡിഎഫിന്റെ കൊട്ടിക്കലാശ പരിപാടിയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു മുസ്ലിംലീഗുകാരും കോൺഗ്രസുകാരും ചേർന്ന് തടഞ്ഞുവച്ച് അക്രമിച്ചത്. അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രതീഷ് ഈയിടെ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനോടൊപ്പം ചേർന്നുപ്രവർത്തിക്കുന്ന ആളാണ്. ഈ വിരോധം തീർക്കുകയായിരുന്നു യുഡിഎഫുകാർ. മറ്റു രണ്ടുപേരെ സംഭവമറിയാതെ അതുവഴി അരമങ്ങാനത്തുനിന്നും പാലക്കുന്നിലേക്ക് പോകുമ്പോൾ ബൈക്ക് തടഞ്ഞ് വച്ച് അക്രമിക്കുകയായിരുന്നു. യുഡിഎഫുകാർ നേരത്തെതന്നെ കള്ളവോട്ട് ചേർത്തും പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടിന് ശ്രമം നടത്തിയിരുന്നു. സംഭവം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എൽഡിഎഫ് പഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനം എടുത്തുകാട്ടി പ്രചാരണരംഗത്ത് ഏറെ മുന്നേറിയതോടെ യുഡിഎഫ് നിരാശയിലാണ്. കിട്ടുമെന്ന് പ്രതീക്ഷിച്ച വാർഡുകളും നഷ്ടമാകുമെന്ന കണക്കുകൂട്ടലാണ് അവസാനസമയം അവർ. ഇതോടെയാണ് അക്രമത്തിന് മുതിർന്നത്.










0 comments