ad
Deshabhimani

പ്രാവുകൾ പറന്നെത്തും സുലൈമാന്റെ ഓട്ടോ കണ്ടാൽ

നീലേശ്വരം മാർക്കറ്റിലെ ഓട്ടോ തൊഴിലാളി സുലൈമാൻ പ്രാവുകൾക്ക് 
തീറ്റ നൽകുന്നു

നീലേശ്വരം മാർക്കറ്റിലെ ഓട്ടോ തൊഴിലാളി സുലൈമാൻ പ്രാവുകൾക്ക് 
തീറ്റ നൽകുന്നു

avatar
സുരേഷ്‌ മടിക്കൈ

Published on Jan 02, 2026, 02:45 AM | 1 min read


നീലേശ്വരം

​നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ ഓട്ടോസ്റ്റാൻഡിൽ പുറമേ നിന്നെത്തുന്നവർക്ക് ഒരു കൗതുക കാഴ്‌ചയുണ്ട്. ഓട്ടോസ്റ്റാൻഡിലെ അനന്തംപള്ള സ്വദേശി സുലൈമാന്റെ ഓട്ടോയ്ക്ക് ചുറ്റും കാണുന്ന നൂറുകണക്കിന്‌ മാടപ്രാവുകൾ. ഓട്ടോയ്ക്ക് ചുറ്റും സുലൈമാന്റെ കൈത്തണ്ടയിലും പുറത്തുമായി അവ പറന്ന് നടക്കുന്നു. അതൊരു സ്നേഹ ബന്ധത്തിന്റെ കഥയാണ്. രാവിലെ ആറരയാകുമ്പോള്‍ മാര്‍ക്കറ്റിലെ ഒരു പ്രത്യേക ഇടത്തേക്ക് കണ്ണും നട്ടിരിക്കുന്ന നൂറിലധികം പ്രാവുകള്‍. ദൂരെ നിന്ന് സുലൈമാന്റെ ഓട്ടോയുടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും അവ ചിറകടിച്ച് പറന്നിറങ്ങും. അത് സുലൈമാന്റെ വാഹനമാണെന്ന് പക്ഷികള്‍ക്കറിയാം. പിന്നീട് മനുഷ്യനും പക്ഷികളും തമ്മിലുള്ള സ്‌നേഹമസൃണമായ ഇടപെടലിന്റെ നേര്‍ക്കാഴ്ച. നൂറുകണക്കിന് ഓട്ടോകളുള്ള നീലേശ്വരം നഗരത്തിൽ സുലൈമാന്റെ ഓട്ടോ തിരിച്ചറിയാന്‍ പ്രാവുകള്‍ക്ക് ഒരു നിമിഷം പോലും വേണ്ട. വണ്ടി വന്നുനില്‍ക്കുമ്പോഴേക്കും പ്രാവുകളുടെ ഒരു കൂട്ടം താഴേക്കിറങ്ങും. സുലൈമാന്‍ കരുതിവച്ച അരിയും ഗോതമ്പും തിന്നാനുള്ള തിരക്കാണ് പിന്നെ. തനിക്ക് ലഭിക്കുന്ന റേഷന്‍ വിഹിതത്തില്‍ ഒരു പങ്ക് ഈ പറവകള്‍ക്കായി സുലൈമാന്‍ മാറ്റിവയ്‌ക്കുന്നു. നിലക്കടലയും ഗോതമ്പുമാണ് പ്രാവുകള്‍ക്ക് പ്രിയം. പുലര്‍ച്ചെ പ്രാവുകള്‍ തന്റെ ഓട്ടോയും കാത്തുനില്‍ക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് സുലൈമാന്‍. മഴക്കാലത്താണ് പ്രാവുകൾക്ക് ഭക്ഷണം കാര്യമായി ലഭിക്കാത്തത്. ആ സമയങ്ങളിൽ തുടങ്ങിയതാണ് സുലൈമാന്റെ കാരുണ്യ പ്രവൃത്തി. സുലൈമാന്‍ തനിച്ച് തുടങ്ങിയ ഈ കാരുണ്യപ്രവൃത്തി ഇപ്പോൾ ഓട്ടോ സ്റ്റാന്‍ഡിലെ മുഴുവന്‍ തൊഴിലാളികളും ഏറ്റെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home