ad
Deshabhimani

ഇടർച്ച മാറ്റി, തിരുത്താനുറച്ച്‌

ഖദീജ മൊഗ്രാൽ

ഖദീജ മൊഗ്രാൽ

avatar
കെ സി ലൈജുമോൻ

Published on Dec 01, 2025, 02:30 AM | 1 min read

ഹൊസങ്കടി

ദേശീയപാത തുളുനാട്ടിൽ വരുത്തിയ മാറ്റങ്ങൾ വിശദീകരിച്ച്‌ വോട്ടുതേടിയെത്തുന്ന എൽഡിഎഫ്‌ സ്ഥാനാർഥി ഖദീജ മൊഗ്രാലിനെ ഇരുകൈയും നീട്ടിയാണ്‌ അതിർത്തി ഗ്രാമവും നഗരവും വരവേൽക്കുന്നത്‌. എൽഡിഎഫ്‌ സർക്കാർ നേരിട്ട്‌ അനുവദിച്ച വികസന പ്രവർത്തനങ്ങളല്ലാതെ ഇക്കാലമത്രയായിട്ടും മഞ്ചേശ്വരത്തിന്‌ പുരോഗതിയുണ്ടാകാത്തത്‌ വോട്ടർമാർക്കിടയിലെ പ്രധാന ചർച്ചയാണ്‌. ഇവയെല്ലാം എടുത്തുപറഞ്ഞാണ്‌ എൽഡിഎഫിന്റെ പ്രചാരണം. എൽഡിഎഫിനായി മത്സരിക്കുന്നത്‌ എൻസിപി എസിലെ ഖദീജ മൊഗ്രാലാണ്‌. യുഡിഎഫിനായി മുസ്ലിംലീഗിലെ ഇര്‍ഫാന ഇഖ്ബാലും, ബിജെപിക്കായി ജയന്തി ടി ഷെട്ടിയും രംഗത്തുണ്ട്‌. എസ്‌ഡിപിഐ സ്ഥാനാർഥിയായി ഹസീന സലാമും മത്സരിക്കുന്നു. മംഗൽപാടിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുമെന്ന്‌ എത്രയോ കാലമായി യുഡിഎഫുകാർ പറയുന്നതാണ്‌. എന്നിട്ടും ഇന്നും ഇതുവഴി സഞ്ചരിക്കാൻപോലും കഴിയാത്ത അവസ്ഥയാണുള്ളത്‌. വാഗ്‌ദാനങ്ങൾ പ്രഖ്യാപനത്തിലൊതുക്കാതെ നടപ്പാക്കാനുറച്ചാണ്‌ ഖദീജ മൊഗ്രാൽ വോട്ടുതേടുന്നത്‌. മഞ്ചേശ്വരം ഡിവിഷനിൽ അട്ടിമറിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയും എൽഡിഎഫിനുണ്ട്‌. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിലെ നയാബസാർ, ഉപ്പള, കടന്പാർ, ബഡാജെ, മഞ്ചേശ്വരം ഡിവിഷനുകൾ ഉൾപ്പെടുന്നതാണ്‌ മഞ്ചേശ്വരം ജില്ലാപഞ്ചായത്ത്‌ ഡിവിഷൻ. മഞ്ചേശ്വരം പഞ്ചായത്തിലെ 9 മുതൽ 24 വരെയും മംഗൽപാടിയിലെ 1 മുതൽ 9 വരെയും 19 മുതൽ 24 വരെയും മീഞ്ചയിലെ 2 മുതൽ 13 വരെയും 16–-ാം വാർഡും ചേർന്ന്‌ 40 പഞ്ചായത്ത്‌ വാർഡുകൾ ജില്ലാപഞ്ചായത്ത്‌ ഡിവിഷനിലുണ്ട്‌. മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തുകളിലെ മാലിന്യംപോലും വഴിയോരങ്ങളിലാണ്.‌ മാലിന്യം, കുടിവെള്ള പ്രശ്‌നം, ഗ്രാമീണ റോഡുകളുടെ തകർച്ച, യുഡിഎഫ്‌ ഭരണസമിതികളുടെ അഴിമതി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ചർച്ചാവിഷയം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home