ad
Deshabhimani

പെരിയയിൽ വിജയ വിളംബരം

ജില്ലാ പഞ്ചായത്ത്‌ പെരിയ ഡിവിഷൻ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  കെ കെ സോയയെ മുതിർന്ന പാർടി പ്രവർത്തക കൊളവയലിലെ വെള്ളച്ചിയമ്മ ആശ്ലേഷിക്കുന്നു

ജില്ലാ പഞ്ചായത്ത്‌ പെരിയ ഡിവിഷൻ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ സോയയെ മുതിർന്ന പാർടി പ്രവർത്തക കൊളവയലിലെ വെള്ളച്ചിയമ്മ ആശ്ലേഷിക്കുന്നു

avatar
ടി കെ പ്രഭാകരകുമാര്‍

Published on Nov 26, 2025, 02:00 AM | 1 min read


പെരിയ

രാവിലെ പത്താകുന്നതേയുള്ളൂ. ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തുടക്കം കൊളവയലിലാണ്. പൊതുയോഗ സ്ഥലത്തേക്ക് ആളുകൾ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നു. ചെറുപ്പത്തിന്റെ പ്രസരിപ്പുള്ള സ്ഥാനാർഥിയാണ് സോയ. എത്തുന്നിടത്തെല്ലാം പൊടുന്നനെ ആ സാന്നിധ്യത്തിന്റെ ഊർജം നിറയ്ക്കുന്നവൾ. സ്ഥാനാർഥി എത്തിയതോടെ ആൾക്കൂട്ടം സ്ഥാനാർഥിക്കരികിലേക്ക്. പെരിയ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ സോയയെ പൊതുപര്യടനത്തിന്റെ ആദ്യ ദിനം കര്‍ഷകഭൂമി ആവേശത്തോടെയാണ് വരവേറ്റത്. കൊളവയലിൽ നിന്നാണ് ചൊവ്വാഴ്ച പര്യടനത്തുടക്കം. ​കർഷകരും കർഷക തൊഴിലാളികളും തൊഴിലുറപ്പുകാരും തുടങ്ങി നല്ലൊരു ജനക്കൂട്ടത്തിന് നടുവിലേക്കാണ് സ്ഥാനാർഥി എത്തിയത്. "മോള് ജയിക്കും.. എൻക്ക് ഒറപ്പാ.." - സോയയെ കെട്ടിപ്പുണർന്നാണ് മുതിർന്ന പാർടി പ്രവർത്തക കൊളവയലിലെ വെള്ളച്ചിയമ്മ ഇത് പറഞ്ഞത്. "ക്ഷേമപെൻഷൻ കൃത്യമായി കൊടുക്കുന്നവരല്ലാതെ ആരാ ജയിക്കേണ്ടത്?’- തൊഴിലുറപ്പ് തൊഴിലാളി തമ്പായിക്കും സംശയമേതുമില്ല. പര്യടനം ഉദ്ഘാടനം ചെയ്‌ത സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ എന്തുകൊണ്ട് ഇടതുപക്ഷമെന്ന് ലളിതമായി ജനത്തോട് പറഞ്ഞു. പൊയ്യക്കരയിലും ചാമുണ്ഡിക്കുന്നിലും സമാന വരവേൽപ്പ്. രാമഗിരിയിലെത്തിയപ്പോൾ സമീപത്തെ ഹോട്ടലിലും കടകളിലും ഓട്ടപ്രദക്ഷിണം. അന്തരിച്ച കല്ലുവരമ്പത്ത് ചോയിച്ചി അമ്മയുടെ വീട് സന്ദർശിച്ച് വേഗം മടങ്ങി. ​ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം ആയമ്പാറ കാലിയടുക്കത്ത് സമാപിച്ചു. സമാപനം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ​ഉദ്ഘാടന പരിപാടിയിൽ കമലാക്ഷൻ കൊളവയൽ അധ്യക്ഷനായി. കെ വി കൃഷ്ണൻ, ശിവജി വെള്ളിക്കോത്ത്, കാറ്റാടി കുമാരൻ, മധു കൊളവയൽ, കെ ഗംഗാധരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ രാവണീശ്വരം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രതീഷ് വെള്ളന്തട്ട, അജാനൂർ 22ാം വാർഡ് സ്ഥാനാർഥി ടി വി കാവ്യ എന്നിവർ സംസാരിച്ചു. കെ മധു സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ ജ്യോതിബസു, ശിവജി വെള്ളിക്കോത്ത്, ടി ശോഭ, കരുണാകരൻ കുന്നത്ത്, ഗംഗാധരൻ, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home