ക്യാമറ കൂടെ ചാടണ്ട !

സിനിമാചാട്ടം പഠിപ്പിച്ച് ‘ഓപ്പൺ ഫ്രെയിം’

ഓപ്പൺ ഫ്രെയിം
വെബ് ഡെസ്ക്

Published on Sep 03, 2025, 03:00 AM | 1 min read

കാസർകോട്

പുതുതലമുറയ്‌ക്കായി നല്ല സിനിമകളെ പ്രചരിപ്പിക്കുകയും സിനിമ പഠിപ്പിക്കുകയുമാണ് ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി. ഓണാവധിക്കാലത്ത് ഓപ്പൺഫ്രെയിം ഓൺലൈൻ ചലച്ചിത്രമേള ആയിരക്കണക്കിനാളുകളാണ് കാണുന്നത്. ഒരേസമയം രണ്ട് മേളകളാണ് ഇപ്പോൾ ഓപ്പൺ ഫ്രെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കും അധ്യാപകർക്കുമായുള്ള അക്കാദമിക്‌ ചലച്ചിത്രോത്സവത്തില്‍ പ്രദർശിപ്പിക്കുന്നത്. രണ്ടായിരത്തിലധികം ആളുകള്‍ ഇതുവരെ സിനിമ കണ്ടു. സിനിമയെക്കുറിച്ച് വിദ്യാർഥികൾക്ക് അടിസ്ഥാന ധാരണ ഉണ്ടാക്കാനുള്ള പരിശീലനവും സിനിമാ ലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുള്ള അറിവും ഓപ്പൺ ഫ്രെയിം നൽകുന്നു. ഹയർസെക്കൻഡറിക്കാർക്ക്‌ സിനിമയും പാഠ്യവിഷയമായതോടെ ഓൺലെെൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കാം. സിനിമ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നത് വ്യക്തിപരമായ ആസ്വാദനത്തിന്റെ ഇഷ്ടവും ശീലങ്ങളും കണ്ടുപരിചയപ്പെട്ട ലോക സിനിമാ പരിചയവുമൊക്കെയായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് സംരംഭത്തിന് നേതൃത്വം നൽകുന്ന എഴുത്തുകാരൻ പി പ്രേമചന്ദ്രൻ പറഞ്ഞു. വിറ്റോറിയോ ഡസീക്കയുടെ ബൈസിക്കിള്‍ തീവ്സ്, ഗീതു മോഹന്‍ദാസിന്റെ കേള്‍ക്കുന്നുണ്ടോ, ബാബു കാമ്പ്രത്തിന്റെ കൈപ്പാട് സിനിമകളാണ് അക്കാദമിക ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ഋതുപർണഘോഷിന്റെ ചിത്രാംഗദ, ചോഖേർ ബാലി എന്നിവ ജന്മവാര്‍ഷികത്തിൽ പ്രദർശിപ്പിക്കും. ഋതുപർണ ഘോഷിന്റെ ജീവിതത്തിലെ സൂക്ഷ്മപരിണാമങ്ങളെയും ദര്‍ശനങ്ങളെയും വരച്ചുകാട്ടുന്ന സംഗീത ദത്ത സംവിധാനം ചെയ്ത ‘ബേഡ് ഓഫ് ഡസ്ക്' ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. ഓപ്പൺ ഫ്രെയിമിന്റെ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ ഈ സിനിമകള്‍ സൗജന്യമായി കാണാം. ലിങ്ക്: https://openframe. online/films. ഫോൺ: 9446168067.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home