മടിക്കൈ വീണ്ടും ചരിത്രമെഴുതും

ജില്ലാപഞ്ചായത്ത് മടിക്കൈ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സബീഷിനെ അടോട്ടെ സ്വീകരണകേന്ദ്രത്തില്‍ 80 പിന്നിട്ട ഉമ്പിച്ചിയമ്മ ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Dec 04, 2025, 02:15 AM | 1 min read
കാഞ്ഞങ്ങാട്
സ്ഥാനാർഥിയെ അണിയിക്കാൻ ചെഞ്ചുവപ്പ് നിറമുള്ള ഹാരവുമായാണ് ഉമ്പിച്ചിയമ്മയുടെ കാത്തിരിപ്പ്. "പിണറായി നന്നായി ഭരിക്കുന്നുണ്ട്. ക്രിസ്‌മസും പുത്യ കൊല്ലവും ആയോണ്ട് 15–ാം താരിക്ക് മുതൽ കൂട്ടിയ പെൻഷൻ 2000 ഉറുപ്പ്യ തരുമ്പോലും. മൂപ്പര് പറഞ്ഞാൽ പറഞ്ഞതാ... മറ്റവരെ പോലെ പറ്റിക്കുല.. .. 80 പിന്നിട്ട ഉമ്പിച്ചിയമ്മ അടോട്ടെ സ്വീകരണകേന്ദ്രത്തിൽ അടുത്തിരുന്നവരോട് കിറുകൃത്യമായ രാഷ്ട്രീയം പറഞ്ഞു. സ്ഥാനാർഥി സബീഷ് എത്തിയ ഉടൻ ഉമ്പിച്ചിയമ്മ മാലയിട്ട് കൈകൊടുത്തു. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷൻ സ്ഥാനാർഥി കെ സബീഷ് വിദ്യാർഥി യുവജന സംഘടനാപ്രവർത്തനത്തിന് തുടക്കമിട്ട അജാനൂരിലാണ് ബുധനാഴ്‌ച പര്യടനം. പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് സബീഷ്. ഓരോ കേന്ദ്രത്തിലും എൽഡിഎഫിന്റെ ജനകീയ സ്വീകാര്യത വിളംബരംചെയ്ത് നല്ല ജനക്കൂട്ടം. രാവിലെ വാണിയമ്പാറയിൽ ഇ ചന്ദ്രശേഖരൻ എംഎഎൽഎ പര്യടനം ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ ഗിരീഷ് അധ്യക്ഷനായി. ജിതിൽ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം വായനശാലമുക്കിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ യു വി ബഷീർ, പി കെ മഞ്ജിമ, കെ ബിന്ദു, എൽഡിഎഫ് നേതാക്കളായ എം പൊക്ലൻ, മൂലക്കണ്ടം പ്രഭാകരൻ, പി രാധാകൃഷ്‌ണൻ, മടത്തിനാട്ട് രാജൻ, കെ വി ശ്രീലത, എ വി സഞ്‌ജയൻ, വി ഗിനീഷ്, ഗംഗാധരൻ കൊളവയൽ, പി കൃഷ്‌ണൻ, കെ വിശ്വനാഥൻ, കെ രാധാകൃഷ്‌ണൻ, ദേവീരവീന്ദ്രൻ, ശ്രീജിത്ത് മടിക്കൈ, സികെ നാസർ, എ ദാമോദരൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, പി കുഞ്ഞിക്കേളു, കാറ്റാടി കുമാരൻ തുടങ്ങയവർ സംസാരിച്ചു. സമാപനയോഗം സിപിഐ എം ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. "‘മടിക്കൈ ഡിവിഷനിൽ എൽഡിഎഫ് മാത്രമെ ഇതുവരെ ജയിച്ചിട്ടുള്ളൂ. ചരിത്രം ആവർത്തിക്കും. വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ജില്ലാപഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാവും’’. സ്ഥാനാർഥി കെ സബീഷ് പറഞ്ഞു.








0 comments