ad
Deshabhimani

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 5000 രൂപയാക്കി വീടുകളിലെത്തിക്കണം

ഡിഫറന്റ് ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ 
ഉദ്ഘാടനംചെയ്യുന്നു

ഡിഫറന്റ് ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 5000 രൂപയാക്കി വീടുകളില്‍ എത്തിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനംചെയ്തു. വേണു അച്ചേരി അധ്യക്ഷനായി. എം കൃഷ്ണന്‍ പതാക ഉയര്‍ത്തി. സി വി സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി ഗിരീഷ് കീര്‍ത്തി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി വി രമേശന്‍, പി കെ നിഷാന്ത്, വിശാലാക്ഷി, രമ, ആനന്ദകൃഷ്ണന്‍, ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ വി ജയപാലന്‍ സ്വാഗതംപറഞ്ഞു. ഭാരവാഹികള്‍: എ വേണുഗോപാലന്‍ (പ്രസിഡന്റ്), കെ സജിത, എന്‍ രാജന്‍, അനന്തന്‍ ചെറുവത്തൂര്‍ (വൈസ് പ്രസിഡന്റുമാര്‍), സി വി സുരേഷ് (സെക്രട്ടറി), ടി കൃഷ്ണന്‍, കെ വി സുകുമാരന്‍, കെ പവിത്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം അനില്‍കുമാര്‍ (ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home