ad
Deshabhimani

ദേശീയ പണിമുടക്ക് 75,000 തൊഴിലാളികളെ 
പങ്കെടുപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 08, 2026, 03:00 AM | 1 min read

കാസർകോട് കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടിക്കെതിരെ 12ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിൽ മുക്കാൽലക്ഷം തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിക്കാൻ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും ജില്ലാ കമ്മറ്റി അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ് പി ദീപാകരന്റെ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഗൗരി സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി എം എ കരീം മേൽകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ടുചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home