ഉഡുപ്പി –കരിന്തളം 400 കെവി പവർലൈൻ
ജില്ലയിൽ ലൈൻ വലിക്കൽ പ്രവൃത്തി പൂർത്തിയായി

സുരേഷ് മടിക്കൈ
Published on Jul 04, 2026, 02:30 AM | 1 min read
നീലേശ്വരം
ഉത്തര മലബാറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഉഡുപ്പി–കരിന്തളം 400 കെവി പവർ ഹൈവേയുടെ ജില്ലയിലെ ലൈൻ വലിക്കൽ ജോലികൾ പൂർത്തിയായി. ജില്ലാ അതിർത്തി മുതൽ കർണാടകയിലെ ഉഡുപ്പി വരെയുള്ള ലൈൻ വലിക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സെപ്തംബറോടെ പദ്ധതി കമീഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്. നിലവിൽ ജില്ലയിൽ ടവറുകളുടെ മുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്ന ജോലികളാണ് നടക്കുന്നത്. വടക്കൻ കേരളത്തിലെ വ്യവസായ - കാർഷിക പുരോഗതിക്കും വൈദ്യുതി വാഹനങ്ങൾക്കും വർധിച്ചുവരുന്ന ആവശ്യങ്ങൾക്കും പദ്ധതി മുതൽക്കൂട്ടാകും. 800 മെഗാവാട്ടിന്റെ വർധന പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 800 മെഗാവാട്ടിന്റെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഡുപ്പിലെ തെർമൽ പവർ സ്റ്റേഷനിൽനിന്ന് കരിന്തളത്തെ അത്യാധുനിക 400/220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനിലേക്കാണ് വൈദ്യുതി എത്തിക്കുന്നത്. കരിന്തളത്ത് സംസ്ഥാന സർക്കാർ 30 വർഷത്തേക്ക് പാട്ടത്തിനു നൽകിയ 12 ഏക്കർ സ്ഥലത്ത് സബ് സ്റ്റേഷൻ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ആകെ 115 കിലോമീറ്റർ നീളമുള്ള ലൈനിൽ 47 കി.മീറ്റർ ജില്ലയിലൂടെയും ബാക്കി ഭാഗം കർണാടകയിലൂടെയുമാണ് കടന്നുപോകുന്നത്. ആകെ 283 ടവറാണ് സ്ഥാപിക്കുന്നത്. ഇതിൽ 101 എണ്ണം കേരളത്തിലും 182 എണ്ണം കർണാടകത്തിലുമാണ്. മൈലാട്ടി ലൈൻ നിർണായകം ജില്ലയിൽ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലം വിട്ടുനൽകിയവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനായി മുൻ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പാക്കേജിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതോടെ കർഷകരും നാട്ടുകാരും പദ്ധതിക്ക് നല്ല പിന്തുണയാണ് നൽകിയത്. ഉഡുപ്പി–കരിന്തളം ലൈൻ പൂർത്തിയായാലും നിലവിൽ പണി നടക്കുന്ന മൈലാട്ടി–വിദ്യാനഗർ മൾട്ടി സർക്വീട്ട് ലൈൻ കൂടി പൂർത്തിയായാലേ ജില്ലയുടെ വടക്കൻ മേഖലയ്ക്ക് ഇതിന്റെ യഥാർല പ്രയോജനം ലഭിക്കൂ. കിനാനൂർ -കരിന്തളം കയനിയിൽ സംസ്ഥാന സർക്കാർ 30 വർഷത്തേക്ക് പാട്ടത്തിനു നൽകിയ 12 ഏക്കർ സ്ഥലത്തുള്ള സബ് സ്‌റ്റേഷനിലേക്കും വയനാട്ടിലേക്കുമാണ് പവർലൈൻ കടന്നുപോവുക.










0 comments